ബംഗളൂരു: റായ്ചൂരിലെ സ്വകാര്യ കോളജിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തി. ഒന്നാംവര്‍ഷ പി.യു.സി. വിദ്യാര്‍ഥിനിയായ 17-കാരിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
പെണ്‍കുട്ടിയുടെ മരണത്തിനുപിന്നില്‍ കോളേജ് പ്രിന്‍സിപ്പലാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ലിംഗസാഗുരു പോലീസില്‍ പരാതിനല്‍കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നതാണെന്ന് സംശയിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിക്ക് നിരന്തരം ഫോണ്ചെയ്യാറുണ്ടായിരുന്നെന്നും ആരോപിച്ചു.
പ്രതിഷേധവുമായി ബന്ധുക്കള്‍ ശനിയാഴ്ച കോളേജിനുമുന്നിലെത്തി. പ്രിന്‍സിപ്പലിന്റെപേരില്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.