KeralaNEWS

സ്വര്‍ണപ്പണയ തട്ടിപ്പ്: പന്തളത്ത് ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

പത്തനംതിട്ട: പന്തളം സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നില്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. ബാങ്കിലെത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളും സമരപന്തലിലുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തി വീശി.

പരുക്കേറ്റ 3 ബി.ജെ.പി പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തു സമരം തുടരുന്നു. ആരോപണവിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നാണ് യു.ഡി.എഫ്, ബി.ജെ.പി നേതാക്കളുടെ ആവശ്യം.

Signature-ad

സി.പി.എം നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണസമിതി. എന്നാല്‍, സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും എസ്.എച്ച്.ഒ: എസ്. ശ്രീകുമാര്‍ പറഞ്ഞിരുന്നു.

Back to top button
error: