Month: January 2023
-
Crime
കൊയിലാണ്ടിയില്‍ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് മുത്താമ്പിയില്‍ ഭാര്യയെക്കൊലപ്പടുത്തിയ ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. പുത്തലത്ത് ലേഖയാണ് (42) കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് രവീന്ദ്രന്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു രവീന്ദ്രന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്നത്. പോലീസ് വീട്ടിലെത്തിയപ്പോള്‍ മരിച്ചുകിടക്കുന്ന ലേഖയെയാണ് കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കും. ലേഖയുടെ തറവാട് വീട്ടിലായിരുന്നു ഇരുവരും താമസം. കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ദമ്പതികള്‍ക്ക് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു മകള്‍ ഉണ്ട്. കൂലിപ്പണിക്കാരനാണ് രവീന്ദ്രന്‍.
Read More » -
NEWS
കൂപ്പുകുത്തി പാകിസ്ഥാൻ രൂപ; ഡോളറിനെതിരെ മൂല്യം 255 രൂപയായി ഇടിഞ്ഞു
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന പാകിസ്ഥാനില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡോളറിനെതിരെ പാകിസ്ഥാന്‍ കറന്‍സി മൂല്യം 255 രൂപയായി കുറഞ്ഞുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് വായ്പകളെടുക്കാനായി പാകിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങളുടെ വിനിമയ നിരക്കില്‍ അയവ് വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവുണ്ടായിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 24 രൂപയുടെ ഇടിവാണ് കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. അതേസമയം, പാകിസ്ഥാനിലെ മണി എക്‌സേഞ്ച് കമ്പനികള്‍ ബുധനാഴ്ച മുതല്‍ ഡോളര്‍-രൂപ നിരക്കിന്റെ പരിധി എടുത്തുമാറ്റിയിട്ടുണ്ട്. നേരത്തെ കറന്‍സി നിരക്ക് നിശ്ചയിക്കാന്‍ കമ്പോള ശക്തികളെ അനുവദിക്കണമെന്ന് അന്താരാഷ്ട്ര നാണയനിധി പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പാക് സര്‍ക്കാര്‍ അംഗീകരിച്ചതുമാണ്. നിലവില്‍ ഐഎംഎഫില്‍ നിന്ന് 6.5 ബില്യണ്‍ രൂപയുടെ ധനസഹായം പ്രതീക്ഷിച്ച് നില്‍ക്കുകയാണ് പാകിസ്ഥാന്‍.
Read More » -
LIFE
മുംബൈയിൽ 50 കോടിയുടെ ഫ്ളാറ്റ്, രണ്ടരക്കോടിയുടെ ആഢംബര കാർ, 30 ലക്ഷത്തിന്റെ വാച്ച് …. രാഹുലിനും അഥിയയ്ക്കും സമ്മാനപ്പെരുമഴ !
കഴിഞ്ഞദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെ എല്‍ രാഹുലും നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ അഥിയ ഷെട്ടിയും വിവാഹിതരായത്. വിവാഹത്തിന് ഇരുവർക്കും ലഭിച്ച സമ്മാനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നിരവധി ആഢംബര സമ്മാനങ്ങളാണ് കല്യാണത്തിന് ഇരുവര്‍ക്കും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖർ സമ്മാനിച്ചത്. മകള്‍ അഥിയ ഷെട്ടിക്ക് വിവാഹ സമ്മാനമായി അച്ഛന്‍ സുനില്‍ ഷെട്ടി സമ്മാനിച്ചത് ആഢംബര ഫ്‌ലാറ്റാണ്. മുംബൈയില്‍ 50 കോടി രൂപ വില വരുന്നതാണ് ഫ്‌ലാറ്റ് എന്നാണ് റിപ്പോര്‍ട്ട്. നടന്‍ സല്‍മാന്‍ ഖാന്‍ 1.64 കോടി രൂപയുടെ ഔഡി കാര്‍ സമ്മാനിച്ചപ്പോള്‍ മറ്റൊരു നടനായ ജാക്കി ഷറോഫ് 30 ലക്ഷം രൂപയുടെ വാച്ചാണ് വിവാഹ സമ്മാനമായി നല്‍കിയത്. അഥിയ ഷെട്ടിയുടെ അടുത്ത സുഹൃത്തും നടനുമായ അര്‍ജുന്‍ കപൂര്‍ വിവാഹ സമ്മാനമായി നല്‍കിയത് ഒന്നര കോടിയുടെ ഡയമണ്ട് ബ്രേസ്‌ലെറ്റ് ആണ്. ക്രിക്കറ്റ് താരങ്ങളും വ്യത്യസ്തമല്ല. ഇരുവര്‍ക്കും നിരവധി സമ്മാനങ്ങളാണ് നല്‍കിയത്. വിരാട് കോഹ് ലി ബിഎംഡബ്ല്യൂ കാറാണ് സമ്മാനിച്ചത്.…
Read More » -
India
കുനോ ദേശീയ ഉദ്യാനത്തിന് അതിഥികളായി 12 ചീറ്റകള്‍ കൂടിയെത്തുന്നു; ദക്ഷിണാഫ്രിക്കയുമായി കരാര്‍
ന്യൂഡല്‍ഹി: മധ്യ പ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിന് അതിഥികളായി 12 ചീറ്റകള്‍ കൂടിയെത്തുന്നു. ഇതിനായി ദക്ഷിണ ആഫ്രിക്കയുമായി കരാര്‍ ഒപ്പിട്ടു. ഫെബ്രുവരി പകുതിയോടെ ഏഴ് ആണ്‍ ചീറ്റകളേയും അഞ്ച് പെണ്‍ ചീറ്റകളേയും എത്തിക്കാനാണ് കരാര്‍. ഓരോ വര്‍ഷവും പന്ത്രണ്ട് ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദക്ഷിണ ആഫ്രിക്കന്‍ പരിസ്ഥിതി വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യ സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാല്‍ ഫെബ്രുവരിയില്‍ 12 ചീറ്റകളെ എത്തിക്കുമെന്ന് വനംപരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചീറ്റകളെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി എട്ടെണ്ണത്തിനെ സെപ്റ്റംബറില്‍ കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്നുവിട്ടിരുന്നു. നബീബിയയില്‍നിന്ന് എത്തിയ ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കുനോയില്‍ തുറന്നുവിട്ടത്. നിയന്ത്രണമില്ലാത്ത വേട്ട മൂലമാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്കു വംശനാശം സംഭവിച്ചത്. 1947ല്‍ ഛത്തിസ്ഗഢിലാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റ ചത്തത്. 1952ല്‍ രാജ്യത്ത് ചീറ്റയ്ക്കു വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു.
Read More » -
Kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തിൽ വീണ്ടും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറും. തുടര്‍ന്ന് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മൂന്നു ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ നിഗമന പ്രകാരം ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കന്‍ കേരളത്തില്‍ മഴക്ക് സാധ്യതയുണ്ട്. അടുത്ത ആഴ്ചയും ഫെബ്രുവരി ആദ്യവും തെക്കന്‍ കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴ കിട്ടിയിരുന്നു. തെക്കന്‍ കേരളത്തിനാണ് കൂടുതല്‍ മഴ കിട്ടിയത്. ഒറ്റപ്പെട്ട മഴ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലും കിട്ടി. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ…
Read More » -
India
അദാനി ഗ്രൂപ്പ് കമ്പനികളില്‍ സാമ്പത്തിക ക്രമക്കേട്: സെബിയും റിസര്‍വ് ബാങ്കും അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം പെരുപ്പിച്ചു കാട്ടിയെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്. സാമ്പത്തിക ക്രമക്കേടു നടന്നെന്ന റിപ്പോര്‍ട്ടില്‍ സെബിയും റിസര്‍വ് ബാങ്കും അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്തു സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ ചുമതലപ്പെട്ട സ്ഥാപനങ്ങള്‍ എന്ന നിലയിലാണ് ഇവയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. അദാനി ഗ്രൂപ്പും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അടുത്ത ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് ജയറാം രമേശ് പറഞ്ഞു. കാര്യങ്ങള്‍ മറച്ചുവയ്ക്കാനും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനും മോദി സര്‍ക്കാരിനു ശ്രമിക്കാനായേക്കും. എന്നാല്‍ ഇന്ത്യന്‍ സാമ്പത്തിക വിപണിയും ബിസിനസ് രംഗവും ആഗോളവത്കരിക്കപ്പെട്ട ഈ കാലത്ത്, ഹിന്‍ഡിന്‍ബര്‍ഗിനെപ്പോലുള്ള ഒരു സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് ഗൗനിക്കാതെ തള്ളിക്കളയാനാവില്ല. സാമ്പത്തിക സുതാര്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ്, 1991 മുതല്‍ നടന്ന എല്ലാ നവീകരണ പ്രവര്‍ത്തനങ്ങളുമെന്ന് ജയറാം രമേശ് പറഞ്ഞു. ആഭ്യന്തര, വിദേശ നിക്ഷേപകര്‍ക്ക് തുലാവസരം ഉറപ്പുവരുത്താനാണ് ഇന്ത്യ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തെക്കുറിച്ച്…
Read More » -
India
മമതയോട് അടുപ്പമെന്ന് ബി.ജെ.പി. ബംഗാൾ ഘടകത്തിനു പരാതി; സി.വി. ആനന്ദബോസിനെ ഡൽഹിക്കു വിളിപ്പിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: മുഖ്യമന്ത്രി മമത ബാനർജിയോട് അടുപ്പമെന്ന ബി.ജെ.പി. ബംഗാൾ ഘടകത്തിന്റെ പരാതിക്കു പിന്നാലെ ഗവർണർ സി.വി. ആനന്ദബോസിനെ ഡൽഹിക്കു വിളിപ്പിച്ച് അമിത് ഷാ. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഗവര്‍ണര്‍, തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പരിധി വിട്ട് സംരക്ഷിക്കുന്നുവെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പരാതി. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജ്ഭവനില്‍ സംഘടിപ്പിച്ച സരസ്വതി പൂജ ചടങ്ങ് ബംഗാളിലെ ബിജെപി നേതാക്കള്‍ ബഹിഷ്‌കരിച്ചിരുന്നു. ചടങ്ങിനിടെ തനിക്ക് ബംഗാളി പഠിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ താല്‍പര്യത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി സ്വാഗതം ചെയ്തു. ഇതിനു പിന്നാലെ, ഗവര്‍ണറെ വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി. മുഖ്യമന്ത്രിയെ അധ്യാപികയാക്കി ഗവര്‍ണര്‍ ബംഗാളി പഠിക്കുന്നത് നല്ല കാര്യമല്ലെന്നും നല്ലൊരു അധ്യാപികയെ തിരഞ്ഞെടുക്കാമെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി…
Read More » -
Kerala
അനിലിന് ഉപദേശവുമായി മുരളീധരൻ; എകെ ആന്‍റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചയാള്‍, വേദനിപ്പിക്കുന്ന നടപടി എടുക്കരുത്’
തിരുവനന്തപുരം: ബി.ബി.സി. ഡോക്യുമെന്ററി വിവാദത്തിനു പിന്നാലെ കോണ്‍ഗ്രസിലെ പദവികളെല്ലാം രാജിവച്ച അനില്‍ അന്‍റണിക്ക് ഉപദേശവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍ രംഗത്ത്. വൈകാരികമായി എടുത്ത തീരുമാനം ആണെങ്കിൽ അനില്‍ അത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിബിസി കാണിക്കുന്നത് സത്യമാണ്. എ കെ ആന്‍റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ്. അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികൾ അനിൽ എടുക്കരുത്. അനിൽ ആൻറണി ബിജെപിയിൽ പോകുമെന്ന് കരുതുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. ബിബിസി വിവാദത്തിനൊടുവില്‍, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് അനില്‍ ആന്‍റണി എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് രാജിക്കത്ത് നല്‍കിയത്. കെപിസിസി ഡിജിറ്റല്‍ മീഡിയയുടെ കണ്‍വീനര്‍ സ്ഥാനവും, എഐസിസി ഡിജിറ്റല്‍ സെല്ലിന്‍റെ കോര്‍ഡിനേറ്റര്‍ സ്ഥാനവും രാജി വച്ചതായി അനില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യോഗ്യതയേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനം. നേതൃത്വത്തിന് ചുറ്റമുള്ളത് അത്തരം സ്തുതിപാഠകരും ശിങ്കിടികളുമാണ്. ആ കൂട്ടമാണ് പാര്‍ട്ടിയെ നയിക്കുന്നത്. തന്‍റെ നിലപാടിനോട് പ്രതികരിച്ചത് കാപട്യക്കാരാണ്. നിഷേധ അന്തരീക്ഷം ബാധിക്കാതെ തന്‍റെ ജോലികള്‍ തുടരാനാണ്…
Read More » -
LIFE
‘ചീത്ത പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു മകന്റെ വിഷമം, ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരെ മോശമായി കാണിക്കരുത്’; യൂട്യൂബറുമായുള്ള ഫോൺ സംഭാഷണത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ
യൂട്യൂബറുമായുള്ള ഫോൺ സംഭാഷണം വിവാദമായതോടെ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ചിത്രം മാളികപ്പുറം വിജയകരമായി മുന്നേറുന്നതിനിടെ, സിനിമയുമായി ബന്ധപ്പെട്ട് യൂട്യൂബറുമായുള്ള ഉണ്ണി മുകുന്ദന്റെ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് താരം വിവാദത്തിലായത്. അച്ഛനേയും അമ്മയേയും മോശം പറഞ്ഞതുകൊണ്ടാണ് താൻ ഫോൺ വിളിച്ചതെന്നാണ് ഉണ്ണി മുകുന്ദന്റെ വിശദീകരണം. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു മകന്റെ വിഷമമോ ഉണ്ണി മുകുന്ദന്റെ അഹങ്കാരമോ ആയി കാണാമെന്നും ഉണ്ണി മുകുന്ദൻ ഫെയ്സ് ബുക്കിൽ കുറിച്ചു. തന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റിനുശേഷം വിളിച്ച് മാപ്പ് ചോദിച്ചതായും ഉണ്ണി മുകുന്ദൻ പറഞ്ഞു. “ ഫ്രീഡം ഓഫ് സ്പീച്ച് “ എന്നു പറഞ്ഞു വീട്ടുകാരേ മോശമായി കാണിക്കരുത് , സിനിമയിൽ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേൾക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: തെറ്റ് സംഭവിച്ചു…
Read More »
