IndiaNEWS

പാക്കിസ്ഥാൻ 4 കഷ്ണങ്ങളാകും, ഇതിൽ 3 എണ്ണം ഇന്ത്യയിൽ ലയിക്കുമെന്നു ബാബാ രാംദേവിൻ്റെ പ്രവചനം

    സാമ്പത്തിക മാന്ദ്യത്തിൽ പാക്കിസ്ഥാൻ നട്ടംതിരിയുകയാണ്. ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ വർധിച്ചു. ഒരുകിലോ ധാന്യപ്പൊടിക്ക് പലയിടങ്ങളിലും3000 രൂപ വരെയാണ് വില. ഭക്ഷണ സാധനങ്ങൾ കിട്ടാനില്ല. ഭക്ഷണ സാധനങ്ങൾക്കായി ജനം തമ്മിലടിക്കുന്നതുൾപ്പെടെയുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

ഇതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കൊടും ദാരിദ്ര്യവും നേരിടുന്ന പാക്കിസ്ഥാൻ നാലായി വിഭജിക്കപ്പെടുമെന്ന് ബാബ രാംദേവ് പ്രവചിക്കുന്നു. ഇങ്ങനെ 4 കഷ്ണങ്ങളാകുന്ന പാക്കിസ്ഥാൻ്റെ 3 ഭാഗങ്ങൾ ഇന്ത്യയിൽ ലയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ മൂന്ന് ഭാഗങ്ങൾ ഇന്ത്യയുമായി ലയിച്ചാലേ അഖണ്ഡ ഇന്ത്യയെന്ന സ്വപ്നം യാഥാർത്ഥ്യമാകുകയുള്ളു എന്നും ബാബ രാംദേവ്  വ്യക്തമാക്കി

ബലൂചിസ്താനും, പാക് അധീന കാശ്മീരും, പാക് അധീനത പഞ്ചാബുമെല്ലാം വിഭജിച്ച് രാഷ്ട്രങ്ങളായി മാറും. പാക് അധീന കാശ്മീരും പഞ്ചാബും, ബലൂചിസ്താനും ഇന്ത്യയിലേക്ക് ലയിക്കും. പഞ്ചാബിനും സിന്ധിനും ഇന്ത്യയുടെ സംസ്‌കാരവുമായി സാമ്യമുണ്ട്. ഇതോടെ ലോകത്തിലെ സൂപ്പർ പവറായി ഇന്ത്യ മാറുമെന്നും രാംദേവ് പ്രവചിച്ചു.

ഇപ്പോൾ സനാതന ധർമ്മം തുടർച്ചയായ വെല്ലുവിളി നേരിടുന്നു. രാമായണത്തെയും ഭഗവദ് ഗീതയെയും വേദങ്ങളെയും ഉപനിഷത്തുക്കളെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് അന്താരാഷ്ട്ര തലത്തിൽ നടക്കുന്നത്. ഈ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് രാജ്യത്ത് മതതീവ്രവാദം അരങ്ങേറുന്നത്. സനാതന ധർമ്മത്തെയും നമ്മുടെ മഹാന്മാരെയും കളങ്കപ്പെടുത്തുന്നു. ഇത് ആരു ചെയ്താലും അവർ ദേശവിരുദ്ധരാണ്. ഒരു വിദേശശക്തിയുടെ താല്പര്യമാണ് ഇതിനെല്ലാം പിന്നിൽ എന്ന് രാംദേവ് ചൂണ്ടിക്കാട്ടി.

Back to top button
error: