Month: January 2023

  • Crime

    വാട്‌സാപ് ഗ്രൂപ്പില്‍നിന്ന് പുറത്താക്കി; അഡ്മിന്റെ നാവ് മുറിച്ച് അഞ്ചംഗ സംഘം

    മുംബൈ: വാട്‌സാപ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തതെന്ന് ആരോപിച്ച് ഗ്രൂപ്പ് അഡ്മിനെ ക്രൂരമായി മര്‍ദിച്ച് നാക്ക് മുറിച്ചെടുത്ത് അഞ്ചംഗ സംഘം. ഡിസംബര്‍ 28ന് രാത്രി 10ന് മഹാരാഷ്ട്രയിലെ പുണെയില്‍ ഫുര്‍സുങ്കി ഏരിയയിലാണ് സംഭവം. ഓം ഹൈറ്റ്സ് ഹൗസിങ് സൊസൈറ്റി ചെയര്‍പഴ്സനായ 38 വയസുകാരിയാണ് പരാതിക്കാരിയെന്നു പോലീസ് അറിയിച്ചു. പരാതിക്കാരിയുടെ ഭര്‍ത്താവ്അഡ്മിനായി ‘ഓം ഹൈറ്റ്സ് ഓപ്പറേഷന്‍’ എന്ന പേരില്‍ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാര്‍ക്കിടയില്‍ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അടുത്തിടെ പ്രതികളിലൊരാളെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കി. ഇതില്‍ ക്ഷുഭിതനായ ഇയാള്‍, എന്തിനാണ് തന്നെ ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തതെന്ന് ചോദിച്ച് പരാതിക്കാരിയുടെ ഭര്‍ത്താവിന് വാട്സാപ്പില്‍ സന്ദേശമയച്ചു. എന്നാല്‍, മറുപടി നല്‍കിയില്ല. തുടര്‍ന്ന് കാണണമെന്ന് പറഞ്ഞ് പ്രതി ഫോണ്‍ വിളിച്ചു. പരാതിക്കാരിയും ഭര്‍ത്താവും ഓഫീസില്‍ ഇരിക്കെ പ്രതികള്‍ അഞ്ചുപേരും കൂടി ഓഫിസിലെത്തി. റാന്‍ഡം മെസേജുകള്‍ അയച്ചതിനാലാണ് പുറത്താക്കിയതെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവിന് പറഞ്ഞെങ്കിലും അഞ്ചുപേരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നാവ് മുറിച്ചു. ഗുരുതരമായി പരുക്കേറ്റെന്നാണ് വിവരം.…

    Read More »
  • Crime

    വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി; ഒട്ടേറെ യുവതികളെ വഞ്ചിച്ച യുവാവ് അറസ്റ്റില്‍

    കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ വിവാഹവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ അരക്കിണറിലെ ചാക്കീരിക്കാട് പറമ്പിലെ ‘പ്രസീത’യില്‍ അശ്വിന്‍ വി മേനോനാണ് (31) ബേപ്പൂര്‍ പോലീസിന്റെ പിടിയിലായത്. വിവാഹപ്രായമെത്തിയവരും വിവാഹബന്ധം വേര്‍പെടുത്തിയവരുമായ സ്ത്രീകളെ പരിചയപ്പെട്ട്, വിവാഹവാഗ്ദാനം നല്‍കി പണവും വിലപിടിപ്പുള്ള കാറുകളും മറ്റും തട്ടിയെടുക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 2018-ല്‍ പരിചയപ്പെട്ട കോട്ടയം സ്വദേശിനിയായ യുവതിയോട് വിവാഹവാഗ്ദാനം നല്‍കി ഒമ്പതുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ബേപ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹക്കാര്യം സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ വണ്ണം കൂടുതലാണെന്നു പറഞ്ഞ് അശ്വിന്‍ ഒഴിഞ്ഞുമാറിയതായും പരാതിയില്‍ പറയുന്നു. 2020 ലും 2021-ലും ബി.കോം ബിരുദധാരിയായ അശ്വിന്‍ പത്തനംതിട്ട സ്വദേശിനിയെയും ന്യൂസിലാന്‍ഡില്‍ താമസമാക്കിയ മറ്റൊരു മലയാളി സ്ത്രീയെയും വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത് കബളിപ്പിച്ചതായും പോലീസ് പറഞ്ഞു. നിലവില്‍ ഇയാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ വനിതാഡോക്ടറെ പരിചയപ്പെട്ട് ആഡംബരകാറുമായി കറങ്ങുന്നുണ്ടെന്ന വിവരം ബേപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ വി…

    Read More »
  • Breaking News

    ജീവിക്കാന്‍ ശമ്പളം വേണം; സംസ്ഥാനത്തെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്

    തിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്. 13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പണിമുടക്ക് നോട്ടീസ് നല്‍കി. നാളെ തൃശൂര്‍ ജില്ലയില്‍ സൂചനാ പണിമുടക്ക് നടത്തും. ഒ.പി ബഹിഷ്‌കരിക്കുന്ന നഴ്‌സുമാര്‍ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പ്രതിദിന വേതനം 1500 രൂപയാക്കുക, ലേബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.  

    Read More »
  • Crime

    പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി; കുട്ടിയുടെ മുഖത്ത് വടികൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചതിനു വീണ്ടും പിടിയില്‍

    തിരുവനന്തപുരം: പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ചു പരുക്കേല്‍പ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അതേ കേസില്‍ പിടിയില്‍. കാമുകിയുടെ കുഞ്ഞിനെയാണ് പ്രതി മര്‍ദ്ദിച്ചത്. അടിമലത്തുറ അമ്പലത്തില്‍ മൂല സ്വദേശി റോയി (27)യെ ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നര വയസുള്ള ആണ്‍ കുഞ്ഞിന്റെ മുഖത്ത് വടി കൊണ്ടു അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നേരത്തെ രണ്ട് മാസം മുന്‍പാണ് ഇതേ കേസില്‍ പ്രതി പിടിയിലായത്. ഭാര്യയുമായി അകന്ന് കഴിയുന്ന യുവാവ് യുവതിക്കൊപ്പമാണ് താമസം. പുതുവത്സരാഘോഷത്തിനു പറയാതെ പോയത് ചോദ്യം ചെയ്ത് യുവതിയെ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഓടി രക്ഷപ്പെട്ടു. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞ് ശബ്ദം കേട്ട് ഉണര്‍ന്നു കരഞ്ഞപ്പോള്‍ ആണ് പ്രതിയുടെ ആക്രമണം. മുഖത്ത് സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. മാതാവിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണ, അടിപിടി കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.    

    Read More »
  • India

    മധ്യപ്രദേശില്‍ ബി.ജെ.പി മുന്‍ നേതാവിന്റെ ഹോട്ടല്‍ സ്‌ഫോടനത്തില്‍ തകര്‍ത്തു; കൊലക്കേസില്‍ പ്രതിയായതിനു പിന്നാലെ ജില്ലാ ഭരണകൂടത്തിന്റെ നടപടി

    ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി മുന്‍ നേതാവിന്റെ അനധികൃതമായി നിര്‍മ്മിച്ച ഹോട്ടല്‍ സ്ഫോടനത്തിലൂടെ തകര്‍ത്തു. കൊലക്കേസ് പ്രതിയായ മിശ്രിചന്ദ് ഗുപ്തയുടെ ഹോട്ടലാണ് തകര്‍ത്തത്. ജനരോഷം ഉയര്‍ന്നതിന് പിന്നാലെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു ജഗ്ദീഷ് യാദവ് എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയാണ് മിശ്രിചന്ദ് ഗുപ്ത. ഡിസംബര്‍ 22-ന് ജഗ്ഗിഷ് യാദവിനെ, ഗുപ്ത വാഹനം കയറ്റി കൊന്നുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരേ വലിയതോതില്‍ ജനരോഷം ഉയര്‍ന്നതോടെയാണ് അദ്ദേഹത്തിന്റെ അനധികൃത ഹോട്ടലിനെതിരെ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചത്. #WATCH | MP | Police razed illegal hotel of suspended BJP leader Mishri Chand Gupta after public protest over Jagdish Yadav murder case in Sagar "There has been no loss of any kind. Only the building was demolished," said Collector Deepak Arya (03.01) pic.twitter.com/VsAbVhRGi8 — ANI (@ANI)…

    Read More »
  • Movie

    ‘മലൈക്കോട്ടൈ വാലിബ’നിൽ സൊണാലി കുല്‍ക്കര്‍ണിയും: വി.കെ പ്രകാശ് പിന്‍മാറിയ ‘നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി’ അനൂപ് മേനോന്‍ തന്നെ സംവിധാനം ചെയ്യുന്നു

    മോഹന്‍ലാല്‍– ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബ’നില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഭാഗമാകുന്നു. സൊണാലിയുടെ ആദ്യ മലയാള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. സൊണാലി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിക്കും മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് സൊണാലി പറയുന്നു. ഗ്രാന്‍ഡ് മസ്തി, സിങ്കം റിട്ടേണ്‍സ് എന്നീ ബോളിവുഡ് സിനിമകളിലൂടെയും ശ്രദ്ധേയയാണ് സൊണാലി. വി.കെ പ്രകാശ് സംവിധാനം ചെയ്ത ‘ഷട്ടര്‍ ‘ സിനിമയുടെ മറാഠി റീമേക്കില്‍, സൊണാലിയായിരുന്നു നായിക. അതേസമയം ഇന്ത്യയിുടെ പല ഭാഗത്തുനിന്നുള്ള പ്രശസ്ത താരങ്ങളെയാണ് പുതിയ ചിത്രത്തിലേക്ക് ലിജോ തിരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നത്. കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്തും മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കുന്നുണ്ട്. ബോളിവുഡ് താരം വിദ്യുത് ജംവാള്‍, രാധിക ആപ്തെ, രാജ്പാല്‍ യാദവ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തിയേക്കും. അനൂപ് മേനോന്റെ സംവിധാനത്തിലുള്ള പുതിയ സിനിമ പ്രഖ്യാപിച്ചു. ‘നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്ന് പേരിട്ട ചിത്രമാണ് അനൂപ് മേനോന്‍…

    Read More »
  • India

    മദ്യപിച്ച് മദോന്മത്തനായി എയര്‍ ഇന്ത്യ യാത്രക്കാരിക്കുനേരേ മൂത്രമൊഴിച്ച് സഹയാത്രികന്‍

    ന്യൂഡല്‍ഹി: മദ്യലഹരിയില്‍ വിമാനത്തിലെ വനിത യാത്രക്കാരിക്കു നേരെ മൂത്രമൊഴിച്ച് സഹയാത്രികന്‍. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എ.ഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. യാത്രക്കാരി സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോയി. 70 വയസുകാരിയായ യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്. യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതി നല്‍കിയ ശേഷമാണ് വിഷയത്തില്‍ എയര്‍ ഇന്ത്യ നടപടി ആരംഭിച്ചത്. നവംബര്‍ 26 നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. വിമാന ജീവനക്കാര്‍ യാതൊരു തരത്തിലും സഹകരിച്ചില്ലെന്ന് പരാതിക്കാരി എന്‍. ചന്ദ്രശേഖരനുള്ള കത്തില്‍ പറയുന്നു. ”ഉച്ചയ്ക്ക് ആഹാരം നല്‍കിയ ശേഷം വിളക്കുകള്‍ അണച്ച ശേഷമായിരുന്നു സംഭവം. പൂര്‍ണമായും മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന്‍ എന്റെ സീറ്റിനടുത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് പാന്റിന്റെ സിപ്പ് അഴിച്ച ശേഷം…

    Read More »
  • Crime

    ഗോവയിൽനിന്ന് ലഹരിമരുന്നുമായെത്തിയ എട്ടംഗ സംഘം കഴക്കൂട്ടത്ത് പിടിയില്‍

    തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരി കടത്ത് സംഘത്തിലെ എട്ടുപേർ പിടിയിൽ. ഗോവയിൽ നിന്നും ലഹരിയുമായെത്തിയവരാണ് പിടിയിലായത്. എംഡിഎംഎയും, എൽഎസ്‍ഡി സ്റ്റാമ്പുമായി ഗോവയിൽ നിന്നും സംഘമെത്തുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ഡാൻസാഫ് സംഘം ഇവരെ പിന്തുടർന്നത്. കഴക്കൂട്ടത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന രണ്ട് വാഹനം തടഞ്ഞു. വാഹനത്തിനുള്ളിൽ  നിന്നുമാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. പുതുവത്സാരാഘോഷത്തിന് ശേഷം  ഗോവയിൽ നിന്നും കൊണ്ടുവന്ന ലഹരിവസ്തുക്കള്‍ ഇവർ പല സ്ഥലങ്ങളിൽ വിൽപ്പന നടത്തി വരുകയായിരുന്നു. കൊലക്കേസിൽ പ്രതിയായ ദിപു ദത്ത്, ശ്രീജിത്ത്, ആദർശ്, രജ്ഞിത്ത്, വിഷ്ണു, ശ്യാംകുമാർ, സുബാഷ്, അരുണ്‍ എന്നിവരാണ് പിടിയിലായത്. കഴക്കൂട്ടം പൊലീസിന്‍റെ സഹായത്തോടെയാണ് ഇവരെ പ്രത്യേക സംഘം പിടികൂടിയത്.

    Read More »
  • Kerala

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെ വൃക്ക രോഗിയെ എലി കടിച്ച സംഭവം: സൂപ്രണ്ട് വിശദീകരണം തേടി

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡയാലിസിസ് രോഗിയെ എലി കടിച്ചതിൽ അന്വേഷണം. വിഷയത്തില്‍ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരണം തേടി. ഐസിയു ഒബ്സര്‍വേഷനിലായിരുന്ന പൗഡീക്കോണം സ്വദേശി ഗിരിജാ കുമാരിയുടെ കാലിലാണ് എലി കടിച്ചത്. കഴിഞ്ഞ 31ന് രാത്രിയായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃക്കരോഗിയായ ഗിരിജ കുമാരിയുടെ കാലിലാണ് എലി കടിച്ചത്. ഇടതു കാലിലെ രണ്ടു വിരലുകൾക്കു സാരമായി പരിക്കേറ്റു. തീവ്രപരിചരണ വിഭാഗത്തിലെ ഒബ്സർവേഷനിൽ കഴിയുമ്പോഴാണ് സംഭവം. വൃക്ക രോഗത്തെ തുടർന്ന് നീര് വന്ന കാലിലാണ് എലി കടിച്ചത്. തണുപ്പായതിനാൽ കാലിൽ ഷീറ്റ് ഉപയോഗിച്ച് കാൽ മൂടിയിരുന്നു. ഇതിനിടയിൽ കൂടിയാണ് ഗിരിജകുമാരിയുടെ കാലിൽ എലി കടിച്ചത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ വിവരമറിയിച്ചെങ്കിലും പ്രതികരണം മോശമായിരുനെന്നും മകൾ രശ്മി പറയുന്നു. പിന്നീട് ചികിത്സ നൽകി അർദ്ധരാത്രി ഒരുമണിയോടെ പ്രതിരോധ കുത്തിവയ്പ് എടുത്ത് വിട്ടയച്ചു. തീവ്ര പരിചരണ വിഭാഗത്തിലും വാർഡുകളിലും എലി ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുണ്ട്.

    Read More »
  • Kerala

    മാളികപ്പുറത്തുണ്ടായത് പൊട്ടിത്തെറിയല്ല, തീപിടിത്തമാണ്; കതിന അപകടത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

    പത്തനംതിട്ട: മാളികപ്പുറം കതിന അപകടത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. പൊട്ടിത്തെറിയല്ല, തീപിടിത്തമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ട്. അപകടത്തിന്‍റെ  യഥാർത്ഥ കാരണം കണ്ടെത്താൻ രണ്ടുദിവസത്തിനകം വീണ്ടും വിശദമായ പരിശോധന നടത്തും. രക്ഷാപ്രവർത്തനം അടക്കം സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചു. ഭാവിയിൽ അപകടം ആവർത്തിക്കാതിരിക്കാൻ കരുതൽ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന് നൽകിയ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിലും സമർപ്പിക്കും. ഇന്നലെയാണ് മാളികപ്പുറത്ത് തീപിടിത്തമുണ്ടായി മൂന്ന് പേര്‍ക്ക് പരിക്കേറ്റത്.  പരിക്കേറ്റ മൂന്നുപേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ 70% പൊള്ളലേറ്റ ജയകുമാറിന്‍റെ നില അതീവ ഗുരുതരമാണ്.

    Read More »
Back to top button
error: