Month: January 2023
-
NEWS
സുഹൃത്തിനെ കൊന്ന് സ്വന്തം മരണം ചിത്രീകരിച്ച് നാട്ടുകാരെയും ബന്ധുക്കളെയും പറ്റിച്ചു; കാമുകിയുമായി നാടുവിട്ട ‘സുകുമാരക്കുറുപ്പ്’ ഒടുവിൽ പിടിയിലായി
മുംബൈ: സുഹൃത്തിനെ കൊന്ന് സ്വന്തം മരണം ചിത്രീകരിച്ച് നാട്ടുകാരെയും ബന്ധുക്കളെയും പറ്റിച്ച ശേഷം കാമുകിയുമായി നാടുവിട്ട മഹാരാഷ്ട്രയിലെ ‘സുകുമാരക്കുറുപ്പ്’ ഒടുവിൽ പിടിയിലായി. കാമുകിയെ സ്വന്തമാക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി സ്വന്തം മരണം ചിത്രീകരിച്ച മധ്യവയസ്‌കനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 16-ന് പുനെയിലെ വിദൂരഗ്രാമമായ ചര്‍ഹോളി ഖുര്‍ദിലാണ് സുകുമാരക്കുറുപ്പിന്റെ കഥയെ വെല്ലുന്ന സംഭവം നടന്നത്. ഒറ്റ നോട്ടത്തില്‍ അപകടമെന്നു തോന്നിയേക്കാവുന്ന മരണത്തിന്റെ ചുരുളഴിഞ്ഞത് കര്‍ഷകനെ കാണാതായെന്നു കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍! ചര്‍ഹോളി ഖുര്‍ദ് ഗ്രാമത്തിലെ കര്‍ഷക തൊഴിലാളിയായ സുഭാഷ് എന്ന് അറിയപ്പെടുന്ന കെര്‍ബ ത്രോവ്(58) ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്ത് രവീന്ദ്ര ഖേനന്ദ്(48) ആണു കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: രണ്ടു കുട്ടികളുടെ പിതാവായ സുഭാഷിന് അയല്‍ഗ്രാമത്തിലുള്ള ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഇവരോടൊപ്പം ഒളിച്ചോടി മറ്റൊരു സ്ഥലത്തുപോയി പുതിയ ജീവിതം തുടങ്ങാന്‍ സുഭാഷ് ആഗ്രഹിച്ചു. ഇതിനായി സുഭാഷ് സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കുകയായിരുന്നു. താന്‍ മരിച്ചെന്ന് നാട്ടുകാരയെും വീട്ടുകാരെയും വിശ്വസിപ്പിച്ച് കാമുകിയുമായി…
Read More » -
Local
നാദാപുരത്ത് കാണാതായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
നാദാപുരം: രണ്ടു ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടില്‍പാലം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കോതോട് അമ്പലക്കാവ് ചാരുമ്മല്‍ മഹേഷിന്റെ ഭാര്യ സുഗിഷയാണ് (35) മരിച്ചത്. സുഗിഷയെ കാണാനില്ലെന്ന പരാതിയില്‍ തൊട്ടില്‍പാലം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ 9 മണിയോടെ വീട്ടിന് അരകിലോമീറ്റര്‍ അകലെയായി ആളൊഴിഞ്ഞ പറമ്പിലെ കവുങ്ങില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മിനിയാന്ന് (തിങ്കൾ) രാത്രിയാണ് സുഗിഷയെ കാണാതായത്. മൂന്നു മക്കളുണ്ട്. തൊട്ടില്‍പാലം പോലീസ് സ്ഥലത്തെത്തി.
Read More » -
Crime
രാത്രിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി അസഭ്യവര്‍ഷം; ദമ്പതികള്‍ക്കുനേരെ സദാചാര ഗുണ്ടായിസം
മൂവാറ്റുപുഴ: കാറില്‍ കൈക്കുഞ്ഞുമായി രാത്രി യാത്ര ചെയ്ത ദമ്പതികള്‍ക്കു നേരെ മൂന്നംഗ സംഘത്തിന്റെ സദാചാര ഗുണ്ടായിസം. തിങ്കളാഴ്ച രാത്രി പത്തരയോടെ വാളകം സിടിസി കവലയ്ക്കു സമീപമുള്ള കുന്നയ്ക്കാല്‍ റോഡില്‍ വാളകം പൂച്ചക്കുഴി വടക്കേക്കര വീട്ടില്‍ ഡെനിറ്റിനും ഭാര്യ റീനി തോമസിനുമാണ് ആക്രമണം നേരിടേണ്ടി വന്നത്. കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും കയ്യേറ്റത്തിനു മുതിരുകയും ചെയ്ത സംഘം കാറിന്റെ റിയര്‍ വ്യൂ മിററും നമ്പര്‍ പ്ലേറ്റും തകര്‍ത്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡെനിറ്റിന്റെയും റീനിയുടെയും 5 മാസം പ്രായമുള്ള കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞപ്പോള്‍ കുഞ്ഞിനെയും കൂട്ടി കാറില്‍ പുറത്തേക്ക് ഇറങ്ങിയതാണ് ഇരുവരും. യാത്രയ്ക്കിടെ സ്‌കൂട്ടറുമായി എതിരെ വന്നയാള്‍ കാറിന്റെ ഉള്ളിലേക്കു നോക്കിയ ശേഷം കടന്നുപോയിരുന്നു. അല്‍പനേരത്തിനു ശേഷം ഇയാള്‍ മറ്റു രണ്ടു പേരുമായി തിരികെ എത്തി കാറിനു മുന്നിലേക്ക് സ്‌കൂട്ടര്‍ ഓടിച്ചു കയറ്റി തടഞ്ഞെന്നാണ് ഡെനിറ്റ് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. രാത്രി എവിടേക്കു പോകുന്നെന്നും എന്താണു പരിപാടി…
Read More » -
Kerala
മണൽ ഖനനത്തിന് നടപടിയില്ല; ലോവര്‍പെരിയാര്‍ അണക്കെട്ടിന്റെ സംഭരണശേഷി കുറഞ്ഞു, സർക്കാരിന് ധനനഷ്ടവും
കൊച്ചി: ഡാമിൽ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യാത്തതിനാൽ ലോവർ പെരിയാർ അണക്കെട്ടിന്റെ സംഭരണശേഷി കുറഞ്ഞു. സർക്കാരിന് വൻ ധനനഷ്ടം. ലോവര്‍ പെരിയാര്‍ മണല്‍ ഖനനം ചുവപ്പുനാടയില്‍ കുരുങ്ങിയതാണ് പ്രതിസന്ധിയായത്. കാലവര്‍ഷത്തില്‍ പെരിയാറില്‍ നീരൊഴുക്കുവര്‍ധിച്ചതോടെ ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ മണലും ചെളിയും വന്നടിഞ്ഞു ഡാമിന്റെ സംഭരണ ശേഷി 50 ശതമാനം കുറഞ്ഞതായി അധികൃതര്‍ പറഞ്ഞു. മുന്‍പ് വ്യവസായികാടിസ്ഥാനത്തില്‍ മണല്‍ഖനനത്തിനു സാധ്യതാ പഠനം നടത്തിയെങ്കിലും അനന്തര നടപടികള്‍ ചുവപ്പു നാടയില്‍ കുരുങ്ങുകയായിരുന്നു. മണലും ചെളിയും അടിഞ്ഞുകൂടിയതിനെ ത്തുടര്‍ന്നുണ്ടായ പ്രതിസന്ധി വൈദ്യുതി ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിനു രൂപയുടെ മണലാണ് ലോവര്‍പെരിയാല്‍ ഡാമില്‍ വന്നടിഞ്ഞിരിക്കുന്നത്. മണല്‍വാരല്‍ നിലച്ചത് നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിച്ചു. ഇതര ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇപ്പോള്‍ ഹൈറേഞ്ചില്‍ മണലെത്തുന്നത്. ഇതിന് ഇരട്ടി വില നല്‍കിയാണ് ആവശ്യക്കാര്‍ വാങ്ങുന്നത്. മണല്‍വാരല്‍ നിലച്ചതോടെ ഈ മേഖലയില്‍ പണിയെടുത്തു ഉപജീവനം കഴിച്ചിരുന്ന തൊഴിലാളികളും ദുരിതത്തിലായി. കഞ്ഞിക്കുഴി പഞ്ചായത്തില്‍ മാത്രം എഴുന്നുറോളം തൊഴിലാളികള്‍ മണല്‍…
Read More » -
Kerala
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി ധാരണ; കുട്ടനാട്ടില്‍ സി.പി.എമ്മില്‍ കൂട്ടരാജി
ആലപ്പുഴ: ഉള്‍പ്പാര്‍ട്ടി കലഹത്തിനു പിന്നാലെ കുട്ടനാട്ടില്‍ സി്പി.എമ്മില്‍നിന്നു കൂട്ടരാജി. കുട്ടനാട്: വെളിയനാട്ടില്‍ ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാനസമിതി അംഗം ഉള്‍പ്പെടെ 30 പേര്‍ സി.പി.എമ്മില്‍ നിന്നു രാജിവെച്ചു. ഡി.വൈ.എഫ്.ഐ. മുന്‍ നേതാവ് എന്‍.ഡി. ഉദയകുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് കലാപക്കൊടി ഉയര്‍ത്തിയത്. ഇദ്ദേഹം തൊഴിലുറപ്പു യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റാണ്. മുന്‍ ഏരിയ കമ്മിറ്റി അംഗവും പ്രാദേശികമായി സ്വാധീനവുമുള്ള നേതാവാണ്. വെളിയനാട്ടിലേതും കൂടി ചേര്‍ത്ത് ഇതുവരെ സി.പി.എം. കുട്ടനാട് ഏരിയക്കു കീഴിലുള്ള 156 അംഗങ്ങളാണ് പാര്‍ട്ടിഅംഗത്വത്തില്‍നിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് രാജിക്കത്തു നല്‍കിയത്. ഏരിയ കമ്മിറ്റി അംഗങ്ങളും വര്‍ഗബഹുജന സംഘടനാ നേതാക്കളും ഇതിലുള്‍പ്പെടുന്നു. രണ്ട് എല്‍.സിക്കു കീഴിലുള്ള കുമരങ്കരി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പാര്‍ട്ടി ഫോറത്തില്‍ ആലോചിച്ചില്ലെന്നത് അടക്കമുള്ളവയാണ് ആരോപണങ്ങള്‍. ഇവിടെ യു.ഡി.എഫുമായി ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ധാരണയുണ്ടാക്കി. ഇത് എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടായിരുന്നു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരേ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചയാളെ ബാങ്ക് പ്രസിഡന്റാക്കാന്‍ പ്രവര്‍ത്തനം നടത്തിയെന്നും പരാതിയില്‍ പറയുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചയാളെ…
Read More » -
NEWS
അളവിലും തൂക്കത്തിലും വെട്ടിപ്പ്; നാലു ജില്ലകളിൽ 279 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി, 4,67,500 രൂപ പിഴയിട്ടു
കൊച്ചി: ക്രിസ്മസിനോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് മധ്യമേഖലയിലെ വിവിധ ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍ നിയമലംഘനം കണ്ടെത്തിയ 279 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് 4,67,500 രൂപ പിഴ ഈടാക്കി. ലീഗല്‍ മെട്രോളജി നിയമ പ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഉല്പന്ന പായ്ക്കറ്റുകള്‍ വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിച്ചിരുന്ന ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്‌റ്റേഷനറി കടകള്‍, ഇലക്ട്രോണിക് കടകൾ തുടങ്ങിയ 12 സ്ഥാപനങ്ങള്‍ക്കും യഥാസമയം മുദ്ര പതിപ്പിക്കാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 17 വ്യാപാരസ്ഥാപനങ്ങള്‍ക്കും എതിരെയാണ് നടപടി എടുത്തത്. മുദ്ര പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉല്പന്നം പായ്ക്ക് ചെയ്യുന്ന തീയതി, ഉല്പന്നത്തിന്റെ തനി തൂക്കം, പരാമാവധി വില്പന വില എന്നിവ ഇല്ലാത്ത ഉല്പന്ന പായ്ക്കറ്റുകള്‍ വില്പന നടത്തുക, എം.ആര്‍.പിയേക്കാള്‍ അധിക തുക ഈടാക്കുക, എം.ആര്‍.പി തിരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിയായി 2022…
Read More » -
Crime
അകത്തുനിന്ന് പൂട്ടിയ മുറിയില്‍ സ്വയം കഴുത്ത് ഞെരിച്ച് മരിച്ചതോ? യുവസംവിധാകയുടെ മരണത്തില്‍ വീണ്ടും അന്വേഷണം
തിരുവനന്തപുരം: യുവ ചലച്ചിത്ര സംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമാകാമെന്ന വാദം ശക്തിപ്പെട്ടതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ സാധ്യത. പ്രത്യേക മാനസികാവസ്ഥയില്‍ സ്വയം കഴുത്തു ഞെരിച്ചതുമൂലം മരണം സംഭവിച്ചതാകാമെന്ന നിഗമനമായിരുന്നു ആദ്യം അന്വേഷണം നടത്തിയ സംഘത്തിന്റേത്. നേരത്തെ നടന്ന അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചോ എന്നാണ് പുതിയ അന്വേഷണ സംഘത്തിന്റെ ആദ്യ പരിശോധന. ആല്‍ത്തറ നഗറിലെ വാടക വീട്ടില്‍ അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിലാണ് നയന മരിച്ചു കിടന്നത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നയനയുടേത് ആത്മഹത്യ ആണെന്നും അതിലേക്ക് നയിച്ചത് സ്വയം പീഡനമേല്‍പ്പിച്ചതിനെത്തുടര്‍ന്ന് പ്രാണവായു കിട്ടാതെ വന്നതാണെന്നുമുള്ള നിഗമനമാണ് ആദ്യം അന്വേഷണം സംഘം മുന്നോട്ടുവച്ചത്. സാഹചര്യ തെളിവുകള്‍ അങ്ങനെ വിശ്വസിക്കാന്‍ ഉതകുന്നതല്ലെന്നു ചൂണ്ടിക്കാട്ടി നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇതിനെ എതിര്‍ക്കുന്നു. വിദഗ്ധ സംഘത്തിന്റെ അന്വേഷണമാണ് അവര്‍ ആവശ്യപ്പെടുന്നത്. കഴുത്തില്‍ ഏഴിടത്ത് ക്ഷതം ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമെ വയറിന്റെ ഇടതുഭാഗത്തും മധ്യഭാഗത്തും ക്ഷതം ഉണ്ട്. വൃക്കയുടെയും പാന്‍ക്രിയാസിന്റെയും മുകള്‍ഭാഗത്തും ക്ഷതം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം…
Read More » -
Kerala
കെ.എസ്.ആര്‍.ടി.സിയുമായി കൂട്ടിയിടിച്ചു; തൃപ്പൂണിത്തുറയില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തപ്പൂണിത്തുറ എസ്.എന്‍ ജങ്ഷനില്‍ പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടമുണ്ടായത്. പുത്തന്‍കുരിശ് നന്ദനം വീട്ടില്‍ രവീന്ദ്രന്റെ മകന്‍ ശ്രേയസ് (18) ആണ് മരിച്ചത്. ആലപ്പുഴയില്‍ നിന്ന് പുത്തന്‍കുരിശിലേക്ക് ബൈക്കില്‍ വരികയായിരുന്നു ശ്രേയസ്. അതിനിടെയാണ് എസ്എന്‍ ജങ്ഷനില്‍ വച്ച് പാല – എരുമേലി ബസുമായി ബൈക്ക് കൂട്ടിയിടിച്ചത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Read More » -
Kerala
പ്രായപരിധിയുടെ പേരില്‍ ദമ്പതികള്‍ക്ക് കൃത്രിമ ഗര്‍ഭധാരണം നിഷേധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്നു ഹൈക്കോടതി
കൊച്ചി: കൃത്രിമ ഗര്‍ഭധാരണത്തിനുള്ള പ്രായപരിധി പുനപരിശോധിക്കാൻ കേന്ദ്ര സർക്കാരിനു ഹൈക്കോടതിയുടെ നിർദേശം. പ്രായപരിധിയുടെ പേരില്‍ ദമ്പതികള്‍ക്ക് കൃത്രിമ ഗര്‍ഭധാരണം നിഷേധിക്കുന്ന സാഹചര്യം ഭരണഘടന ഉറപ്പ് നല്‍കുന്ന വ്യക്തി സ്വാതന്ത്യത്തിന് എതിരാണെന്നും ഹൈക്കോടതി പറഞ്ഞു. കൃത്രിമ ഗര്‍ഭധാരണ സാങ്കേതിക നിയന്ത്രണ നിയമം 2022 വകുപ്പ് 21 (ജി) പ്രകാരം കൃ്രതിമ ഗര്‍ഭം ധരിക്കുന്ന ദമ്പതികളില്‍ പുരുഷന്‍മാര്‍ക്ക് 55 വയസും സ്ത്രികള്‍ക്ക് 50 വയസും തികയാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഈ പ്രായ പരിധി പൂര്‍ത്തിയായാല്‍ ഈ നിയമ പ്രകാരം കൃത്രിമ ഗര്‍ഭധാരണം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന വ്യക്തി സ്വാതന്ത്യത്തിന് എതിരാണെന്ന് കാട്ടിയുള്ള 28 ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഹര്‍ജിക്കാരില്‍ മിക്കവരും നിയമം നിഷ്‌കര്‍ഷിക്കുന്ന പ്രായപരിധി തികയുന്നതിനു മുന്‍പ് തന്നെ ക്യത്രിമ ഗര്‍ഭധാരണത്തിനായി ചികിത്സ തുടരുന്നവരാണ്. ഇവര്‍ക്ക് കൃത്രിമ ഗര്‍ഭധാരണം നിഷേധിക്കുന്നത് യുക്തിരഹിതവും ഏകപക്ഷീയവും അകാരണവും അവകാശ ലംഘനവുമാണെന്ന് ഹൈകോടതി വിധിച്ചു. ഹര്‍ജിക്കാരില്‍ ചികിത്സയില്‍ ഇരിക്കുന്നവര്‍ക്ക് ചികിത്സ തുടര്‍ന്ന്…
Read More » -
Crime
ബന്ധം പിരിഞ്ഞതിനെച്ചൊല്ലി തര്‍ക്കം; പട്ടാപ്പകല്‍ 22 വയസുകാരിയെ കുത്തി വീഴ്ത്തി
ന്യൂഡല്‍ഹി: നഗരത്തില്‍ വീണ്ടും യുവതിക്ക് നേരെ ആക്രമണം. ഡല്‍ഹി ആദര്‍ശ് നഗറില്‍ പട്ടാപ്പകല്‍ യുവതിയെ മുന്‍ കാമുകന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ 22 വയസുകാരിക്കാണ് കുത്തേറ്റത്. ആക്രമിച്ച മുന്‍കാമുകന്‍ സുഖ്വിന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി രണ്ടിനാണ് സംഭവം. പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ബന്ധം പിരിഞ്ഞതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് നാല് തവണ ഇയാള്‍ കത്തികൊണ്ട് പെണ്‍കുട്ടിയെ കുത്തിയിട്ടുണ്ട്. #WATCH | A 22-year-old youth namely Sukhvinder arrested for stabbing a girl in Adarsh Nagar area on Jan 2. Both were friends &due to some dispute, he stabbed her 3-4 times.The girl is admitted to a hospital&her condition is stable: Delhi Police (CCTV visuals confirmed by police) pic.twitter.com/VLMvdmWGuH — ANI (@ANI) January…
Read More »