Month: January 2023
-
LIFE
ഇവിടുത്തെ കാറ്റാണ് കാറ്റ്, മലമൂടും മഞ്ഞാണ് മഞ്ഞ്…. പുതുവത്സരാഘോഷത്തിന് ഇടുക്കിയിലെത്തിയത് മൂന്നു ലക്ഷത്തിലേറെ സഞ്ചാരികൾ
ഇടുക്കി: ക്രിസ്മസ്-പുതുവത്സരാഘോഷത്തിനായി ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത് മൂന്നു ലക്ഷത്തിലേറെ സഞ്ചാരികൾ. ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നുവരെ ജില്ലയില്‍ മൂന്നാര്‍, , , രാമക്കല്‍മേട് തുടങ്ങിയ പ്രദേശങ്ങളിലെ വനംവകുപ്പിന്റെയും ഹൈഡല്‍ ടൂറിസത്തിന്റെയും ഡി.ടി.പി.സിയുടേയും നേതൃത്വത്തിലുള്ള വിവിധ ടൂറിസ്റ്റുകേന്ദ്രങ്ങളില്‍ മൂന്ന് ലക്ഷത്തോളം സന്ദര്‍ശകരെത്തിയെന്നാണ് കണക്ക്. ഡി.ടി.പി.സിയുടെ വിവിധ കേന്ദ്രങ്ങളില്‍ 1600967 സന്ദര്‍ശകരെത്തി. മാട്ടുപ്പെട്ടി, രാമക്കല്‍മേട്, അരുവിക്കുഴി, ശ്രീനാരയണപുരം, വാഗമണ്‍, അഡ്വഞ്ചര്‍പാര്‍ക്ക്, പാഞ്ചാലിമേട്, ഹില്‍വ്യൂ പാര്‍ക്ക്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, എന്നിവടങ്ങളിലെ കണക്കുപ്രകാരമാണ് 160967 എന്ന് കണക്കിലെത്തിയത്. ഇതുകൂടാതെ ആമപ്പാറ, കൊളുക്കുമല, തുടങ്ങിയ സ്ഥലങ്ങളിലെത്തിയ സന്ദര്‍ശകരുടെ കണക്ക് ലഭ്യമായിട്ടില്ല. വനംവകുപ്പിന്റെ നേതൃത്വത്തില്‍ തേക്കടി, ഇടുക്കി, കാല്‍വരിമൗണ്ട് തുടങ്ങിയ ഇടങ്ങളിലും കെ.എസ്.ഇ.ബിയുടെ ഹൈഡല്‍ ടൂറിസംപദ്ധതിയിലൂടെ ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ കാണാനെത്തിയവരുടെയും കണക്കെടുത്താല്‍ സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കും. മുന്‍വര്‍ഷങ്ങളിലേതിലും ഇരട്ടിയിലധികം ആളുകളാണ് ഇടുക്കി ജില്ലയിലെത്തിയത്. കോവിഡ് പ്രതിസന്ധിക്കുശേഷം ഈ വര്‍ഷമാണ് സന്ദര്‍ശകരുടെ തിരക്ക് കൂടുതലായി അനുഭവപ്പെട്ടത്. മൂന്നാറില്‍ ഇത്തവണ തണുപ്പ് മൈനസിലെത്തിയതിനാല്‍ കൂടുതല്‍ സന്ദര്‍ശകരെത്തിയതായി ഡി.ടി.പി.സി…
Read More » -
Crime
”രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഫോണ്‍ കോള്‍; മുഖ്യമന്ത്രി അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു”
ചണ്ഡീഗഡ്: ഹരിയാന മുന്‍ കായിക മന്ത്രി സന്ദീപ് സിങ്ങിനെതിരായ പീഡന കേസിന്റെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ശ്രമിക്കുന്നുവെന്ന് പീഡന ആരോപണം ഉന്നയിച്ച ജൂനിയര്‍ അത്ലറ്റിക് വനിതാ കോച്ച്. ചണ്ഡീഗഡ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അവര്‍. ”പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എന്നാല്‍, അന്വേഷണത്തെ സ്വാധീനിക്കാന്‍ ഹരിയാന മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ട്. ഇതേക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ എന്നെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. ചണ്ഡീഗഡിലാണ് സംഭവം നടന്നത്. എന്നാല്‍, ഹരിയാന പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തോട് എല്ലാം വിശദമായി പറഞ്ഞു. മുഖ്യമന്ത്രി, സന്ദീപ് സിങ്ങിന്റെ പക്ഷം പിടിക്കുന്നു” അവര്‍ പറഞ്ഞു. ചണ്ഡീഗഡ് പൊലീസ് സന്ദീപ് സിങ്ങിനെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കോച്ചിന്റെ അഭിഭാഷകന്‍ ആരോപിച്ചു. പരാതിക്കാരിയുടെ ആരോപണത്തില്‍ ചണ്ഡീഗഡ് പോലീസ് കേസെടുത്തതിനു പിന്നാലെ സന്ദീപ്…
Read More » -
Crime
ഇലന്തൂര്‍ നരബലിക്കേസ്: സ്ത്രീയെന്ന പരിഗണന വേണമെന്ന് ലൈല; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതിയായ ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീയെന്ന പരിഗണനയില്‍ ജാമ്യം നല്‍കണം എന്നായിരുന്നു ലൈലയുടെ ആവശ്യം. കേസിലെ മൂന്നാം പ്രതിയാണ് ലൈല. പത്മ, റോസ് ലിന്‍ എന്നിവരെ നരബലി ചെയ്ത കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ലൈല ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍, ലൈലയുടെ ആവശം കോടതി നിരാകരിച്ചു. ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരായ മുഴുവന്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് മാസം മുമ്പ് പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം തേടി ലൈല എറണാകുളം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. താന്‍ കേസിലെ പ്രധാന പ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും കാണിച്ചാണ് അന്ന് ജാമ്യത്തിന് അപേക്ഷിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന കോടതി അന്ന് ജാമ്യം അനുവദിച്ചില്ല. ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയുമുണ്ടാകാനാണ് ഭഗവല്‍ സിങ്, ഭാര്യ ലൈല, ഷാഫി എന്നിവര്‍ ചേര്‍ന്ന് നരബലി ആസൂത്രണം…
Read More » -
Kerala
ആറുകോടിയുടെ ഫാംഹൗസ് സ്വന്തമാക്കി; സി.പി.ഐ ജില്ലാ സെക്രട്ടറിക്കെതിരേ പാര്‍ട്ടി അന്വേഷണം
പത്തനംതിട്ട: അനധികൃത സ്വത്തു സമ്പാദന ആരോപണത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി തല അന്വേഷണം. പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരേ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. അടൂരില്‍ ആറു കോടി രൂപ മുടക്കി ജയന്‍ ഫാംഹൗസ് സ്വന്തമാക്കി എന്നാണ് പരാതി. സി.പി.ഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരം വസ്തുതാന്വേഷണം നടത്തുന്നത്. സംസ്ഥാന നിര്‍വാഹകസമിതി അംഗം കെ.കെ അഷ്റഫിനെയാണ് അന്വേഷണ കമ്മിഷനായി നിയോഗിച്ചത്. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് മുമ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്‍ദേശം. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ തുടര്‍നടപടി തീരുമാനിക്കാനാണ് സി.പി.ഐ നേതൃത്വത്തിലെ ധാരണ.
Read More » -
India
‘ബി.ജെ.പിയിൽ സ്ത്രീകൾക്ക് സുരക്ഷയില്ല,’ രാജിവെച്ച് വനിതാനേതാവ് ഗായത്രി രഘുറാം
തമിഴ്നാട് ബിജെപി നേതൃത്വം സ്ത്രീകളോടു കാട്ടുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് നടി ഗായത്രി രഘുറാം പാർട്ടിയിൽനിന്നു രാജിവച്ചു. സ്ത്രീകളോടു വിവേചനമുണ്ടെന്നും സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ നേതൃത്വത്തിൽ പാർട്ടിയിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്നും തമിഴ് വികസന വിഭാഗം അധ്യക്ഷയായിരുന്ന നടി ട്വീറ്റ് ചെയ്തു. ബി.ജെ.പി നേതാവ് അണ്ണാമലയാണ് തന്റെ രാജിക്ക് കാരണമെന്നും അണ്ണാമലയ്‌ക്കെതിരെയുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഗായത്രി അവകാശപ്പെട്ടു. കഴിഞ്ഞ നവംബറിൽ സ്ത്രീയോട് മോശമായി സംസാരിച്ച പാർട്ടി നേതാവിനെ വിമർശിച്ചതിന്റെ പേരിൽ ഗായത്രിയെ സപ്‌സെൻഡ് ചെയ്തിരുന്നു. ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ, അവനുണ്ടൊരു രാജകുമാരി’ എന്ന മലയാള സിനിമയിൽ പൃഥ്വിരാജിന്റെ നായികയായിരുന്നു ഗായത്രി.
Read More » -
Crime
സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കിയില്ല; തളിക്കുളത്ത് സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്നു, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
തൃശൂര്‍: തളിക്കുളത്ത് സ്ത്രീയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ഷാജിത (54) ആണ് കൊല്ലപ്പെട്ടത്. വലപ്പാട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവര്‍ ഹബീബിനെ (52) പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. വീട്ടുജോലിക്കാരിയായ ഷാജിത തനിച്ചാണ് താമസം. ഹബീബിന്റെ ഓട്ടോയിലാണ് ഇവര്‍ പതിവായി യാത്രചെയ്തിരുന്നത്. ബുധനാഴ്ച രാവിലെയും സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനായി ഹബീബിനെ ഓട്ടംവിളിച്ചിരുന്നു. ഇതനുസരിച്ച് വീട്ടിലെത്തിയ ഹബീബ് പണയംവെയ്ക്കാനായി സ്വര്‍ണം ആവശ്യപ്പെട്ടെങ്കിലും ഷാജിത ഇതിന് കൂട്ടാക്കിയില്ല. തുടര്‍ന്നാണ് വീടിന്റെ വാതില്‍ കുറ്റിയിട്ട ശേഷം ഹബീബ് ഷാജിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്ന ഹബീബിനെ തടഞ്ഞുവച്ച് നാട്ടുകാര്‍ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഹബീബും ഷാജിതയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇയാളുടെ പോക്കറ്റില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. സ്വര്‍ണം പണയപ്പെടുത്താന്‍ ഹബീബ് ചോദിച്ചു. ഷാജിത നല്‍കിയില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു.…
Read More » -
Crime
തൃക്കാക്കര കൂട്ടബലാത്സംഗം; സി.ഐയ്‌ക്കെതിരേ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തൃക്കാക്കര ബലാത്സംഗ കേസില്‍ സി.ഐ: പി.ആര്‍. സുനുവിനെതിരേ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ സമ്മര്‍ദം മൂലമാണ് സി.ഐക്കെതിരെ പരാതി നല്‍കിയതെന്ന് മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൃക്കാക്കര എ.സി.പിയുടെ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. കൂട്ടബലാത്സംഗം എന്നായിരുന്നു യുവതിയുടെ പരാതി. തൃക്കാക്കരയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ യുവതിയാണ് സുനുവിനെതിരേ കൂട്ടബലാത്സംഗ പരാതി നല്‍കിയത്. സി.ഐ: സുനുവും മറ്റ് ചിലരും ചേര്‍ന്ന് കടവന്ത്രയിലും തൃക്കാക്കരയിലും തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. തന്റെ ഭര്‍ത്താവ് ജയിലില്‍ കഴിയവെ ആണ് തന്നെ സ്വാധീനിച്ച് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. ആദ്യമൊഴിയില്‍ കൂട്ടബലാത്സംഗം എന്ന് പറഞ്ഞിരുന്ന യുവതി പിന്നീട്, ചോദ്യം ചെയ്യലില്‍ ഈ മൊഴി മാറ്റിപ്പറഞ്ഞു. ഭര്‍ത്താവിന്റെ സമ്മര്‍ദം മൂലമാണ് പരാതി നല്‍കിയതെന്ന് യുവതി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. സുനുവിനെ സര്‍വീസില്‍നിന്ന് പുറത്താക്കാനുള്ള നടപടികളിലേക്ക് കടക്കാനിരിക്കെയാണ് സി.ഐക്കെതിരെ തെളിവില്ലെന്ന് കാട്ടി ഡി.ജി.പിക്ക് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആറു ക്രിമിനല്‍ കേസുകളില്‍ സുനു ഇപ്പോള്‍…
Read More » -
Food
അവിശ്വസിനീയം, മുരിങ്ങയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ…! ലൈംഗികശേഷി വർദ്ധിപ്പിക്കാനും ഉദ്ധാരണക്കുറവിനും പ്രമേഹസാധ്യത കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഉത്തമം
മുരിങ്ങയ്ക്കക്ക് ഇപ്പോൾ തീ പിടിച്ച വിലയാണ്. പക്ഷേ രോഗ പ്രതിരോധ ശേഷി നിറഞ്ഞതും പോഷക സമ്പുഷ്ടവുമായ ഭക്ഷ്യവസ്തുവാണിത്. പ്രോട്ടീന്‍, ജീവകം എ, ജീവകം ബി 6, ജീവകം സി, ഇരുമ്പ്, റൈബോഫ്‌ളേവിന്‍, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മുരിങ്ങയ്ക്ക. ആന്റിഫംഗല്‍, ആന്‍റിവൈറല്‍, ആന്റീഡിപ്രസന്റ്, ആന്‍റി-ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ അറിയൂ. ലൈംഗിക ആരോഗ്യം വര്‍ദ്ധിപ്പിക്കും മുരിങ്ങയ്ക്ക ലൈംഗിക ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉത്തമമാണ്. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങയ്ക്ക. ഇത് ബീജസങ്കലന പ്രക്രിയ വര്‍ദ്ധിപ്പിക്കും. ലിബിഡോ (സെക്‌സ് ഡ്രൈവ് അല്ലെങ്കില്‍ സെക്‌സിനോടുള്ള ആഗ്രഹം) മെച്ചപ്പെടുത്തുന്നതിനും ഉദ്ധാരണക്കുറവ് ചികിത്സിക്കുന്നതിനും സഹായിക്കുന്ന സംയുക്തങ്ങള്‍ മുരിങ്ങയ്ക്കയില്‍ അടങ്ങിയിട്ടുണ്ടെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ന്യൂറോസയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. രോഗപ്രതിരോധ ശേഷിക്ക് ഉത്തമം രോഗപ്രതിരോധ പ്രവര്‍ത്തനത്തെയും കൊളാജന്‍ ഉല്‍പാദനത്തെയും പിന്തുണയ്ക്കുന്ന ഒരു ആന്റിഓക്‌സിഡന്റ് പോഷകമായ വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് മുരിങ്ങയ്ക്ക. ഇതില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന…
Read More » -
Crime
വീട്ടമ്മയ്ക്ക് നേരേ ലൈംഗികാതിക്രമം; പിടികൂടാനെത്തിയ പോലീസുകാരെ പട്ടിക കഷണത്തിനടിച്ചു
കോട്ടയം: വീട്ടമ്മയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ ഓണംതുരുത്ത് പ്രാവട്ടം ഭാഗത്ത് കളത്തില്‍പറമ്പില്‍ വീട്ടില്‍ മുത്തുപ്പട്ടര്‍ എന്ന് വിളിക്കുന്ന അനില്‍കുമാറി (35)നെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. അന്വേഷിച്ചുചെന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേരേ അനില്‍കുമാര്‍ വധഭീഷണി മുഴക്കി. പട്ടിക കഷണം കൊണ്ട് ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന് പരുക്കേല്‍ക്കുകയുംചെയ്തു. പ്രതി അനില്‍കുമാര്‍ ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ‘ആന്റി സോഷ്യല്‍ ലിസ്റ്റില്‍’ ഉള്‍പ്പെട്ട ആളാണ്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ മോഷണക്കേസും, ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളും നിലവിലുണ്ട്.
Read More »