സ്വന്തം മകളെയും മരുമകനെയും വിരുന്നിന് ക്ഷണിച്ചു വരുത്തി സൽക്കരിച്ച ശേഷം അമ്മായിയമ്മ മരുമകനൊപ്പം നാടുവിട്ടു. സംഭവ ദിവസം വീട്ടിലെല്ലാവർക്കും മട്ടൻ കറി വിളമ്പി ഊട്ടിയ ശേഷമാണ് 48 വയസ്സുകാരി അമ്മായിയമ്മ 35 കാരനായ മരുമകനൊപ്പം നാടുവിട്ടത്. അമ്മായിയമ്മയും മരുമകനും തമ്മിൽ മൊട്ടിട്ട പ്രണയം വീട്ടിൽ മറ്റാരും അറിഞ്ഞിരുന്നില്ല. വീട്ടുകാർക്ക് സംഭവത്തിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല.
സംഭവ ദിവസം അമ്മായിയച്ഛൻ പതിവിലുമേറെ മദ്യപിച്ചതായി ഉറപ്പു വരുത്തി. ഇദ്ദേഹത്തെ നിർബന്ധിച്ച് കൂടുതൽ മദ്യം നൽകി. അമ്മായിയച്ഛൻ നന്നായി എന്ന് ഉറങ്ങി എന്ന് മരുമകൻ ഉറപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം നടന്നത്. വൈകിട്ട് നാല് മണിക്ക് ഉണർന്ന ശേഷമാണ് ഭാര്യയും മരുമകനും സ്ഥലംവിട്ടു എന്ന സത്യം അമ്മായിയച്ഛൻ മനസിലാക്കിയത്.
രണ്ടുപേരെയും കാണ്മാനില്ല എന്ന് ഇദ്ദേഹം പോലീസിൽ പരാതി നൽകി. നാരായൺ ജോഗി എന്നയാൾക്ക് രമേശ് തന്റെ മകൾ കിസ്‌നയെ വിവാഹം ചെയ്തു കൊടുത്തു. എന്നാൽ മരുമകനും അമ്മായിയമ്മയും പ്രണയിക്കുന്ന വിവരം ആരും അറിയാതെ പോയി. വിവാഹ ശേഷം മകളും മരുമകനും പതിവായി ഭാര്യാവീട്ടിൽ വന്നുപോയിരുന്നു. നാടുവിടും മുൻപ് ഡിസംബർ 30നാണ് അവസാനമായി വന്നത്. ആനദര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അമ്മായിയമ്മയ്ക്ക് മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. മരുമകൻ മൂന്ന് കുട്ടികളുടെ പിതാവാണ്. നാടുവിടുമ്പോൾ ഇയാൾ ഒരു മകളെയും ഒപ്പം കൊണ്ടുപോയി.
അമ്മായിയമ്മയും മരുമകനും തമ്മിൽ 13 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്.