CrimeNEWS

വായില്‍ സെല്ലോ ടേപ്പും മൂക്കില്‍ ക്ലിപ്പുമിട്ട നിലയില്‍ മൃതദേഹം; യുവതിയുടെ മരണത്തിനു പിന്നില്‍ ഓണ്‍ലൈന്‍ ഗെയിം?

തിരുവനന്തപുരം: കഴിഞ്ഞദിവസം പട്ടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയുടേത് ആത്മഹത്യയാണെന്നു സ്ഥിരീകരിക്കാതെ പോലീസ്. വായില്‍ സെല്ലോ ടേപ്പും മൂക്കില്‍ ക്ലിപ്പുമിട്ട നിലയില്‍ മൃതദേഹം കണ്ടതാണ് ദുരൂഹതയുണര്‍ത്തുന്നത്. പട്ടം പ്‌ളാമൂട് റോസ് നഗര്‍ പി.ടി.ആര്‍. 95 എ.യില്‍ ടിമ സാന്‍ട്ര സേവിയര്‍(20) ആണ് മരിച്ചത്.

മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ വ്യക്തത വരുത്താനാകൂവെന്നാണ് മ്യൂസിയം പോലീസ് പറയുന്നത്. മരണത്തിനു പിന്നില്‍ ഓണ്‍ലൈന്‍ ഗെയിമുകളുടെ സ്വാധീനമുണ്ടോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ബുധനാഴ്ച വൈകിട്ട് ആറിനാണ് സാന്‍ട്രയെ മുറിക്കുള്ളില്‍ കണ്ടത്.

Signature-ad

കഴിഞ്ഞ ദിവസം പകലും സാന്‍ട്ര മുറിക്കുള്ളിലായിരുന്നു. ഈ സമയം അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. ആഹാരം കഴിക്കാന്‍ അമ്മ പ്രമീള ഏറെനേരം വിളിച്ചിട്ടും വാതില്‍ തുറന്നില്ല. പിന്നീട് ഏഴ് മണി കഴിഞ്ഞാണ് ഈ മുറിയുടെ വാതില്‍ തുറന്ന് പരിശോധിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തള്ളിത്തുറന്നാണ് അകത്ത് കയറിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മിക്കപ്പോഴും മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സാന്‍ട്ര മൊബൈല്‍ഫോണ്‍ അധികമായി ഉപയോഗിക്കാറുണ്ടെന്നും പോലീസ് പറയുന്നു. യുവതിയുടെ ഫോണ്‍ വിദഗ്ധ പരിശോധന നടത്താന്‍ ഫൊറന്‍സിക് സംഘത്തിനു നല്‍കും. മൃതദേഹം വെള്ളിയാഴ്ച പാറ്റൂര്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. പിതാവ് സേവ്യര്‍ ദാസ് റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനാണ്. അമ്മ പ്രമീള കെ.എസ്.ഇ. ബി. ജീവനക്കാരിയാണ്.

Back to top button
error: