Month: January 2023

  • NEWS

    ഡോക്ടര്‍മാരുടെ പിഴവുമൂലം ഇരട്ടക്കുട്ടികള്‍ മരിക്കാനിടയായ സംഭവം: 48 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

    മനാമ: ബഹ്റൈനില്‍ ഡോക്ടര്‍മാരുടെ പിഴവ് കാരണം ഇരട്ടക്കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ 22,000 ദിനാര്‍ (48 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. പിഴവ് വരുത്തിയ രണ്ട് ഡോക്ടര്‍മാരും ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് ഈ തുക, മരിച്ച കുട്ടികളുടെ അച്ഛനും അമ്മയ്‍ക്കും നല്‍കണമെന്നാണ് ഹൈ സിവില്‍ കോടതി വിധിച്ചിരിക്കുന്നത്. 2021 ഒക്ടോബര്‍ 16ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ വെച്ച് നവജാത ശിശുക്കള്‍ മരിച്ച സംഭവത്തിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികളായ സഹ്റയും ഫാത്തിമയും പ്രസവം കഴിഞ്ഞ് അധികം വൈകാതെ മരിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. കുട്ടികളുടെ പിതാവായ ബഹ്റൈന്‍ പൗരന്‍ ഖാസിം അല്‍ ബിലാദി അതേ ദിവസം തന്നെ ഖബറടക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ കുട്ടികള്‍ കരയുകയായിരുന്നു. ഇതോടെ അദ്ദേഹം കുട്ടികളെയുമായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് കുതിച്ചു. അവിടെ അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെ ഒന്‍പത് ദിവസത്തിന് ശേഷം ഒക്ടോബര്‍ 25ന് രണ്ട് പേരും മരണപ്പെടുകയായിരുന്നു.…

    Read More »
  • Movie

    ജനതാ മോഷൻ പിക്ച്ചേഴ്സിന് ആരംഭം കുറിച്ചു, ഈ ബാനറിലെ പുതിയ ആറു ചിത്രങ്ങളുടെ പ്രഖ്യാപനം മോഹൻലാൽ വേദിയിൽ വച്ചു നടത്തി

    പ്രശസ്ത തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബുവും പ്രമുഖവ്യവസായി ഉണ്ണി രവീന്ദ്രനും നേതൃത്വം നൽകുന്ന പുതിയ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ജനതാ മോഷൻ പിക്ച്ചേഴ്സിൻ്റെ ഉദ്ഘാടനം കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ നിർവ്വഹിച്ചു. ബാനർ പ്രകാശനം നടത്തിയ മോഹൻലാൽ ഈ സ്ഥാപനത്തിൻ്റെ ആറു ചിത്രങ്ങളുടെ പ്രഖ്യാപനവും ഈ വേദിയിൽ വച്ചു നടത്തുകയുണ്ടായി. ആദ്യ രണ്ടു ചിത്രങ്ങൾ സുരേഷ് ബാബു തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ‘മനോഹരനും ജനകിയും’ എന്നാണ് ആദ്യ ചിത്രത്തിൻ്റെ പേര്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ഈ ചിത്രം. ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഏറെയും പുതുമുഖങ്ങളാണ്. ‘ആരിബഡ’ എന്ന രണ്ടാമതു ചിത്രത്തിലെ നായകൻ ഷൈൻ നിഗംഗമാണ്. നവാഗതനായ രതീഷ്.കെ രാജനാണ് മൂന്നാമതതു ചിത്രമായ ‘സ്റ്റാർട്ട് ആക്ഷൻ സാവിത്രി’ സംവിധാനം ചെയ്യുന്നത്. നവ്യാനായരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാലാമതു ചിത്രം തരുൺ മൂർത്തി സംവിധാനം ചെയ്യുന്നു. ടിനു പാപ്പച്ചനാണ് അഞ്ചാമതു ചിത്രമൊരുക്കുന്നത്. പ്രശസ്ത…

    Read More »
  • Kerala

    ”പാണക്കാട് കുടുംബാംഗങ്ങളെ വിലക്കിയിട്ടില്ല; മുജാഹിദ് സമ്മേളനത്തിന്റെ പരാജയം മറയ്ക്കാനുള്ള ആരോപണം”

    കോഴിക്കോട്: മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആരെയും വിലക്കിയിട്ടില്ലെന്ന് സമസ്ത. പാണക്കാട് കുടുംബാംഗങ്ങളെയും വിലക്കിയിട്ടില്ല. എന്നാല്‍, സമസ്ത ആദര്‍ശക്കാര്‍ ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കരുതെന്നാണ് നിലപാടെന്നും സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുജാഹിദ് സമ്മേളനത്തിന്റെ പരാജയം മറയ്ക്കാനുള്ള ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് ശക്തികളെ മുജാഹിദ് സമ്മേളനം ഔദ്യോഗികമായി സ്വീകരിച്ചുവെന്നും മുജാഹിദ് വിഭാഗം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി മാറിയെന്ന് സമസ്ത കുറ്റപ്പെടുത്തി. ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുജാഹിദ് സമ്മേളനം ന്യായീകരണം നല്‍കി. ആശയ വ്യതിയാനമുള്ള മുജാഹിദ്, ജമാ അത്തെ ഇസ്ലാമി എന്നിവരുടെ പരിപാടികളില്‍ സമസ്ത ആശയങ്ങള്‍ ഉള്ളവര്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശിച്ചതെന്ന നേതാക്കള്‍ പറഞ്ഞു. വിരുദ്ധ ആശയക്കാരുടെ സമ്മേളനത്തില്‍ സമസ്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശമുണ്ട്. അതുകൊണ്ട് തന്നെ മുജാഹിദ്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പരിപാടികളില്‍ സമസ്തക്കാര്‍ പങ്കെടുക്കാറില്ല. സമ്മേളനത്തിലേക്ക് പാണക്കാട് കുടുംബാംഗങ്ങളെ ക്ഷണിച്ചത് മുജാഹിദുകളുടെ പാപ്പരത്തത്തിന് തെളിവാണെന്നും ഉമര്‍ ഫൈസി മുക്കം…

    Read More »
  • Kerala

    ബേനസീര്‍ ഭൂട്ടോയുടെ പോസ്റ്റര്‍: ജനാധിപത്യ മഹിളാ അസോസിയേഷനെ കടന്നാക്രമിച്ച് ബി.ജെ.പി

    തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ സമ്മേളനത്തിന്റെ പോസ്റ്ററില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. ബേനസീറിന് ഒമ്പതു സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ടെന്ന് പോസ്റ്ററില്‍ പറയുന്നു. ഈ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രതികരണം. ‘സിംപിള്‍ ലോജിക്…ഇന്ത്യയ്ക്കൊരു കുത്തും തീവ്രവാദികളുടെ വോട്ടും…’ എന്നാണ് കെ സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയും പോസ്റ്ററിനെതിരേ രംഗത്തു വന്നിട്ടുണ്ട്. കിട്ടിയ എല്ലാ അവസരത്തിലും ഈ രാഷ്ട്രത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച അയല്‍ നേതാവിനെ ആരാധിക്കുന്നവര്‍ ചാരന്മാരാണെന്ന്, ശത്രു തന്നെയാണെന്ന് നാം തിരിച്ചറിയണം. അയല്‍പക്കത്തെ ചേട്ടനെ അച്ഛനായി കരുതി ആരാധിക്കുന്നവര്‍ക്ക് ഇതൊരു പുത്തരി അല്ലെന്ന് അറിയാം. സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരുടെ പിന്മുറക്കാര്‍ ഇങ്ങനെ അല്ലാതെ പെരുമാറും എന്ന് വിശ്വസിക്കാന്‍ പറ്റില്ല. അതു കൊണ്ട് നാം കരുതിയിരിക്കുക. ഏത് നിമിഷവും ഇവര്‍ നമ്മെ ഒറ്റു കൊടുക്കാം. പാകിസ്ഥാനോ ചൈനയോ അല്ല…

    Read More »
  • NEWS

    ഇവർ ഇരട്ടകൾ, പക്ഷേ ജനച്ചത് രണ്ട് വർഷത്തിൽ! അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു ജനനമാണ് ഇവരുടെത്

    ഇരട്ടക്കുട്ടികളോട് എല്ലാവർക്കും ഒരു പ്രത്യേക സ്‌നേഹം ആയിരിക്കും. അമ്മയുടെ വയറ്റിൽ നിന്നും ഒരേ ദിവസം ഒരുമിച്ചു പുറത്തേക്ക് വരുന്ന കുഞ്ഞുങ്ങളെയാണ് ഇരട്ട കുട്ടികൾ എന്ന് നമ്മൾ പൊതുവിൽ പറയുന്നത്. പലപ്പോഴും ഇവരുടെ ജനനസമയങ്ങൾ തമ്മിൽ മിനിറ്റുകളുടെ വ്യത്യാസം മാത്രമേ കാണുകയുള്ളൂ. എന്നാൽ കഴിഞ്ഞ ദിവസം ടെക്‌സസിൽ നിന്നുള്ള ദമ്പതികൾ പങ്കുവെച്ചത് മറ്റൊരു കഥയാണ്. അവരുടെ ഒരു കുഞ്ഞു ജനിച്ചത് 2022 -ലും അടുത്ത കുഞ്ഞ് ജനിച്ചത് 2023 -ലും ആണ്. രസകരമായ ആ കഥ ഇങ്ങനെയാണ്. 2022 ഡിസംബർ 31 -ന് അർദ്ധരാത്രി അടുപ്പിച്ചാണ് കാലി ജോ സ്‌കോട്ട് എന്ന സ്‌കോട്ട്‌ലാൻഡ് സ്വദേശിയായ യുവതിയെ അവളുടെ രക്തസമ്മർദ്ദ വ്യതിയാനത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ, സിസേറിയൻ നടത്തി എത്രയും വേഗം കുഞ്ഞുങ്ങളെ പുറത്ത് എടുക്കാൻ തീരുമാനിച്ചു. 2023 ജനുവരി 11 -നായിരുന്നു മുൻപ് ഓപ്പറേഷൻ തീരുമാനിച്ചിരുന്ന തീയതി . എന്നാൽ അത്രയും ദിവസം കാത്തിരിക്കുന്നത് അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും അപകടം…

    Read More »
  • Crime

    കുടുംബമുണ്ട്, പരാതി നല്‍കരുത്; അറസ്റ്റ് ഒഴിവാക്കാന്‍ വിമാനത്തിനുള്ളില്‍ കരഞ്ഞ് മാപ്പപേക്ഷിച്ച് ‘മൂത്രക്കേസ്’ പ്രതി

    ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പ്രതി ശങ്കര്‍ മിശ്ര പരാതിക്കാരിയോട് മാപ്പപേക്ഷിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. സംഭവദിവസം വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പരാതിക്കാരിയുടെ അടുത്തേക്ക് വന്ന ശങ്കര്‍ മിശ്ര, തനിക്ക് കുടുംബമുണ്ടെന്നും വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കരുതെന്നും ആവശ്യപ്പെട്ട് കരഞ്ഞുവെന്നും നേരത്തെ പരാതിക്കാരി എയര്‍ ഇന്ത്യയ്ക്ക് അയച്ച കത്തില്‍ പറയുന്നു കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തൊട്ടടുത്ത ദിവസം എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് നല്‍കിയ പരാതിയില്‍ പ്രതി മാപ്പപേക്ഷിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യാത്രക്കാരി വിശദീകരിച്ചിരുന്നു. എന്നാല്‍ പിന്നേയും ഒരാഴ്ചയോളം കഴിഞ്ഞ് ജനുവരി നാലിനാണ് എയര്‍ ഇന്ത്യ പോലീസില്‍ പരാതി നല്‍കിയത്. ഇരുവരും തമ്മില്‍ പരാതി ഒത്തുതീര്‍പ്പാക്കിയെന്ന് കരുതിയാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്. പരാതിക്കാരി എയര്‍ ഇന്ത്യയ്ക്ക് അയച്ച കത്തും എഫ്ഐആറിനൊപ്പം ചേര്‍ത്തിട്ടുണ്ട്. പ്രതിയോട് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞിട്ടും വിമാനത്തിലെ ജീവനക്കാര്‍…

    Read More »
  • India

    ജഡ്ജി നിയമനത്തിന് കേന്ദ്രം പേര് നല്‍കുന്നു: കൊളീജിയത്തില്‍ കടുപ്പിച്ച് സുപ്രീം കോടതി

    ന്യൂഡല്‍ഹി: ജഡ്ജി നിയമനത്തിനു പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുവെന്നും കൊളീജിയം ശിപാര്‍ശ ചെയ്യാത്ത പേരുകളാണ് പട്ടികയിലെന്നും സുപ്രീം കോടതി ജസ്റ്റിസ് എസ്.കെ.കൗള്‍. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ വിഷയത്തില്‍ കൊളീജിയം ശിപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടലാണെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നും ജസ്റ്റിസുമാരായ എസ്.കെ. കൗളും എ.എസ്. ഒകയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കാലതാമസം വരുമ്പോള്‍ ജഡ്ജി നിയമനത്തിനായി അവര്‍ നല്‍കിയ സമ്മതം പിന്‍വലിക്കുകയും ചെയ്യുമെന്നും ബെഞ്ച് നിരീക്ഷിച്ചു. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നല്‍കിയ 22 ശിപാര്‍ശകള്‍ കേന്ദ്ര നിയമ മന്ത്രാലയം നവംബറില്‍ മടക്കിയിരുന്നു. ഇതില്‍ 9 എണ്ണം കൊളീജിയം രണ്ടാമതും നല്‍കിയ ശിപാര്‍ശകളാണ്. സര്‍ക്കാര്‍ തുടര്‍ച്ചയായി ശിപാര്‍ശകള്‍ മടക്കുന്നത് ഗൗരവമുള്ള പ്രശ്‌നമാണെന്നും എസ്.കെ.കൗള്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ മടക്കിയ ശിപാര്‍ശകളില്‍ തുടര്‍നടപടി എന്തുവേണമെന്ന് കൊളീജിയം യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.

    Read More »
  • Kerala

    ലെയിന്‍ ട്രാഫിക് നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാനായി സംസ്ഥാനത്ത് ബോധവല്‍ക്കരണ യജ്ഞം തുടങ്ങി; വാഹനങ്ങൾ നിര തെറ്റിച്ചും അശ്രദ്ധമായും ഓടിച്ചാൽ കർശന നടപടി: മന്ത്രി ആൻററണി രാജു

    കോഴിക്കോട്: ലെയിന്‍ ട്രാഫിക് നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാനായി സംസ്ഥാനത്ത് ബോധവല്‍ക്കരണ യജ്ഞം തുടങ്ങി. വാഹനങ്ങള്‍ നിര പാലിച്ച് ഓടിക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേങ്ങളാണ് നല്‍കുന്നത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി ആന്‍ററണി രാജു വ്യക്തമാക്കി. ദേശീയ സംസ്ഥാന പാതകളും പ്രദേശിക റോഡുകളുമായി കേരളത്തിലെ റോഡ് ശൃംഖല വികസിക്കുന്പോഴും നിരത്തുകളിലെ അപകടങ്ങള്‍ക്കും പൊലിയുന്ന ജീവനുകള്‍ക്കും കുറവില്ല. ആകെ അപകടങ്ങളില്‍ 65 ശതമാനവും മരണങ്ങളില്‍ 50 ശതമാനത്തിലേറെയും നിര തെറ്റിച്ചും അശ്രദ്ധമായും വാഹനങ്ങള്‍ ഓടിക്കുന്നതു വഴി സംഭവിക്കുന്നു എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ കണക്ക്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ലെയിന്‍ ട്രാഫിക് ബോധവല്‍ക്കരണത്തിന് തുടക്കമിട്ടത്. കൊടുവളളിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആന്‍റണി രാജു യജ്ഞം ഉദ്ഘാടനം ചെയ്തു. യജ്ഞത്തിന്‍റെ ഭാഗമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും നിരത്തിലിറങ്ങി. കൊച്ചിയില്‍ ആറ് സംഘങ്ങളായാണ് പരിശോധനയും ബോധവല്‍ക്കരണവും നടത്തിയത്. വിവിധ ഭാഷകളില്‍ തയ്യാറാക്കിയ ലഘു ലേഖകള്‍…

    Read More »
  • Crime

    ഇലന്തൂർ നരബലി കേസിലെ ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും; മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികൾ

    കൊച്ചി: ഇലന്തൂർ നരബലി കേസിലെ ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും. തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ആദ്യത്തെ കുറ്റപത്രം. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളാണുള്ളത്. ഷാഫിയെക്കൂടാതെ പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകൽ, തുടങ്ങി നിരവധിക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആപൂർവങ്ങളിൽ അപൂർ‍വമായ കേസാണെന്ന പരാമര്‍ശവും കുറ്റപത്രത്തിലുണ്ട്.

    Read More »
  • Local

    തണ്ണീർ തടം മണ്ണിട്ട് നികത്തുന്നു, കോട്ടയം നഗരസഭയുടെ ജനദ്രോഹത്തിൻ്റെയും കെടുകാര്യസ്ഥതയുടെയും നേർക്കാഴ്ച

    കോട്ടയം നഗരസഭാ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ചെളിക്കുണ്ടിൽ കിടന്ന് ഊർദ്ധശ്വാസം വലിക്കുകയാണ്. അതിനിടയിൽ ഇതാ ജനദ്രോഹത്തിൻ്റെ നേർക്കാഴ്ചയായി നഗരസഭയുടെ 14- ആം വാർഡിലെ മുളളൻകുഴിയിൽ ഭരണാനുമതിയില്ലാതെ തണ്ണീർ തടം മണ്ണിട്ട് നികത്തുന്നു. റവന്യു വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറിയുടെ മൗനാനുവാദത്തോടെ താലൂക്ക് റവന്യു ഉദ്യോഗസ്ഥരെ നോക്ക് കുത്തികളാക്കിയാണ് നിലം നികത്തൽ പുരോഗമിക്കുന്നത്. 10 മിനിറ്റ് ഇടവിട്ടാണ് മണ്ണുമായി ടിപ്പർ ലോറികൾ വന്നു കൊണ്ടിരിക്കുന്നത്. മണ്ണ് നിരത്തുന്നതിനായി ജെ.സി.ബിയും പ്രവർത്തിക്കുന്നുണ്ട് . സ്ഥലവാസികൾ മുട്ടമ്പലം വില്ലേജ് ആഫീസിൽ അന്വേഷിച്ചപ്പോൾ മണ്ണ് നികത്തുന്നത് സംബന്ധിച്ച് സ്ഥലം ഉടമ അപേക്ഷ കൊടുത്തിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. വാർഡ് കൗൺസിലർക്കും ഇത് സംബന്ധിച്ച് യാതൊന്നും അറിയില്ലെന്ന് പറയുന്നു. എന്ത് വിഷയത്തിലും ഒറ്റയാൾ പോരാട്ടം നടത്തുന്ന ടി .ജി ശാമുവേൽ എന്ന മുൻ കൗൺസിലർ മണ്ണ് നികത്തുന്നതിന് പ്രതിഷേധിക്കാതെ നോക്കി നിൽക്കുന്ന കാഴ്ചയാണ് മുളളൻകുഴിയിൽ കണ്ടത്. നൂറ്റാണ്ടുകളായുള്ള ഈ കൃഷി സ്ഥലം കുറേ വർഷങ്ങളായി തരിശിട്ടിരിക്കുകയായിരുന്നു. പഴയ ഉടമകളിൽ…

    Read More »
Back to top button
error: