KeralaNEWS

ശബരിമലയില്‍ ഏലയ്ക്ക ചേർക്കാത്ത അരവണ വിതരണം ആരംഭിച്ചു, ഭക്തര്‍ക്ക് നൽകിത്തുടങ്ങിയത് പുലർച്ചെ മൂന്നര മുതൽ

പത്തനംതിട്ട: ശബരിമലയില്‍ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു. പുലര്‍ച്ചെ മൂന്നര മുതലാണ് ഭക്തര്‍ക്ക് വീണ്ടും അരവണ നല്‍കി തുടങ്ങിയത്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു അരവണയുടെ നിര്‍മ്മാണം നടത്തിയത്. ഉച്ചയോടെ വിതരണം പൂര്‍ണതോതിലെത്തുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഏലയ്ക്ക ഉപയോഗിച്ചുള്ള അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി തടയുകയായിരുന്നു.

Signature-ad

തുടർന്ന് വിതരണത്തിനായി സ്‌റ്റോക്ക് ചെയ്തിരുന്ന 707153 ടിന്‍ അരവണ ഗോഡൗണിലേയ്ക്ക് മാറ്റി. നടപടികള്‍ സംബന്ധിച്ച് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസര്‍ അറിയിച്ചു. കേസിന്റെ തുടര്‍ നടപടികള്‍ അനുസരിച്ച് ഗോഡൗണിലേയ്ക്ക് മാറ്റിയ അരവണ എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയിൽ പതിനാലു കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയ പരിശോധന റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്.

Back to top button
error: