CrimeNEWS

വോള്‍വോ ബസില്‍ ഇരുതലമൂരിയെ കടത്താന്‍ ശ്രമം; രണ്ട് യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: പാറശ്ശാല വോള്‍വോ ബസില്‍ ഇരുതലമൂരി വര്‍ഗത്തില്‍പ്പെട്ട പാമ്പിനെ കടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. പ്രാവച്ചമ്പലം ചന്തക്കു സമീപം വിഷ്ണു(30), കരിക്കകം ക്ഷേത്രത്തിനു പുറകില്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ വിജിത്ത് (26) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍ വി.എന്‍ മഹേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയ സംഘമാണ് പിടിയിലായത്.

വിപണിയില്‍ വന്‍ വിലയുള്ള ഇരുതലമൂരി വര്‍ഗത്തില്‍പ്പെട്ട പാമ്പിനെ വില്പന നടത്താന്‍ വേണ്ടിയാണ് കൊണ്ടു പോയത്. സ്വകാര്യ വോള്‍വോ ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. പിടിച്ചെടുത്ത പാമ്പിനെ ഉള്‍പ്പടെ പരുത്തിപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി. പരിശോധനയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ ജയചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, ആര്‍ അലക്‌സ് എന്നിവര്‍ പങ്കെടുത്തു.

Signature-ad

 

 

 

 

 

Back to top button
error: