KeralaNEWS

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടില്ല, സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയും ജനങ്ങളുമാണ്: ശശി തരൂര്‍

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടിയും ജനങ്ങളുമാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പിന് ഇപ്പൊഴേ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ശശി തരൂര്‍ കോഴിക്കോട് പറഞ്ഞു. 2026 നാണ് നിയമസഭ തെരഞ്ഞെടുപ്പ്. അതിന് മുമ്പ് ഇതിനെ പറ്റി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.

മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് പ്രസ്താവന വിവാദമാക്കേണ്ടതില്ല. മുഖ്യമന്ത്രിയാവാന്‍ തയ്യാറല്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയും ജനങ്ങളുമാണെന്നും തരൂര്‍ വ്യക്തമാക്കി. സമസ്ത ആസ്ഥാനത്ത് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

Back to top button
error: