പട്ന: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് വിജയം ഉറപ്പാണെന്ന് പറഞ്ഞുള്ള ബിഹാറിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആർജെഡി നേതാവ് റാബ്‌റി ദേവിയുടെ വസതിക്കും പട്‌നയിലെ സംസ്ഥാന ഓഫീസിനും പുറത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. രാമായണവും മഹാഭാരതവും പോസ്റ്ററിൽ നിറഞ്ഞിരിക്കുന്നതാണ് പുതിയ വിവാദത്തിന് അടിസ്ഥാനം. ഇതിൽ മഹാഗഡ്ബന്ധൻ നേതാവ് നിതീഷ് കുമാർ രാമനാവുമ്പോൾ നരേന്ദ്രമോദി രാവണനാണ്, നിതീഷ് കുമാർ കൃഷ്ണനാവുമ്പോൾ മോദി കംസനും.
തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് സൂചിപ്പിക്കാനാണ് പോസ്റ്ററുകളിൽ ഹിന്ദു പുരാണത്തെയും ഇതിഹാസത്തെയും കൂട്ടുപിടിച്ചിരിക്കുന്നത്. രാമായണത്തിൽ ശ്രീരാമൻ രാവണനെ പരാജയപ്പെടുത്തിയതും മഹാഭാരതത്തിൽ ശ്രീകൃഷ്ണൻ കംസനെ പരാജയപ്പെടുത്തിയതും എങ്ങനെയെന്ന് പോസ്റ്ററിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ വിവരിക്കുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്തുന്നതാണ് പോസ്റ്ററിന്റെ അവസാന ഭാഗം. ഛപ്ര സംസ്ഥാന ജനറൽ സെക്രട്ടറി പൂനം റായിയുടെ ചിത്രത്തോടുകൂടിയ മഹാഗഡ്ബന്ധൻ സിന്ദാബാദ് മുദ്രാവാക്യങ്ങളും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.
“മായാവതി, അഖിലേഷ് യാദവ്, മമത ബാനർജി, നവീൻ പട്‌നായിക്ക് എന്നിങ്ങനെയുള്ള എല്ലാ പ്രതിപക്ഷ നേതാക്കളെയും അപേക്ഷിച്ച് നിതീഷ് കുമാർ പുതിയ ആളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2034 വരെ അധികാരത്തിലുണ്ടാകും. ആർക്കും അദ്ദേഹത്തെ തോൽപ്പിക്കാൻ കഴിയില്ല,” ബിജെപി വക്താവ് നവൽ കിഷോർ യാദവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. അതേസമയം, ആരാണ് ഈ പോസ്റ്ററുകൾ പതിച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് ആർജെഡി പറയുന്നത്. “ഞങ്ങളുടെ പാർട്ടിയായ ആർജെഡി പോസ്റ്റർ അംഗീകരിച്ചിട്ടില്ല. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള തയ്യാറെടുപ്പ് ബിഹാറിൽ നിന്ന് ആരംഭിച്ചു, എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചു. ദരിദ്രർക്കും യുവാക്കൾക്കും കർഷകർക്കും എതിരായ പാർട്ടിക്കെതിരെയാണ് പോരാട്ടം. ബിഹാറിൽ നിതീഷ് കുമാർ ചുമതലയേറ്റു, ഒരു പ്രതിപക്ഷത്തിന്റെ മുഖമാകാൻ നിതീഷ് കുമാറിന് കഴിയും. ഓരോ ബിഹാറിയും ഇത് ആഗ്രഹിക്കുന്നുണ്ട്. “ആർജെഡി