KeralaNEWS

പിടിയിലായത് കർഷകന്റെ ജീവനെടുത്ത കടുവ തന്നെ, സ്ഥിരീകരണവുമായി വനം വകുപ്പ്

വയനാട്: കുപ്പാടിത്തറയിൽ പിടികൂടിയ കടുവ മൂന്ന് ദിവസം മുൻപ് കർഷകന്റെ ജീവനെടുത്ത കടുവയെന്ന് നിഗമനം. കടുവയുടെ സഞ്ചാര പാത സമാനമാണ്. കാൽപാടുകൾ കൂടി പരിശോധിച്ച ശേഷമാണ് ഇത്തരമൊരു നി?ഗമനത്തിലേക്ക് വനംവകുപ്പ് സംഘം അറിയിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ മരിച്ചത്. 50 വയസായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. കൃഷിയിടത്തിൽ വച്ച് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളാരംകുന്നിൽ നൂറിലേറെ വനപാലക സംഘം ക്യാമ്പ് ചെയ്ത് തിരിച്ചിൽ തുടരുന്നതിനിടയിലാണ് കുപ്പാടിത്തറയിൽ നിന്ന് കടുവ പിടിയിലാകുന്നത്.

Signature-ad

കുപ്പാടിത്തറയിലിറങ്ങിയിൽ വനംവകുപ്പ്, ആർആർടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റിയ ശേഷം. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

Back to top button
error: