CrimeNEWS

ക്ഷേത്രഭൂമി സംബന്ധിച്ച് തര്‍ക്കം: ഓച്ചിറയില്‍ കൂട്ടത്തല്ല്; രണ്ടു പേര്‍ക്കു പരുക്ക്

കൊല്ലം : ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കത്തില്‍ ഓച്ചിറ ചങ്ങന്‍കുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. ഇരുവിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

Signature-ad

അതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് വീണ്ടും പ്രശ്നമുണ്ടായത്. മരക്കഷ്ണങ്ങളുമായാണ് ഇരുവിഭാഗങ്ങളും ഏറ്റമുട്ടിയത്. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ ഓച്ചിറ പോലീസ് കേസെടുത്തു.

 

Back to top button
error: