IndiaNEWS

അടിവസ്ത്രം മാത്രം ധരിച്ച് പ്ലാറ്റ്ഫോമിലൂടെ നടന്ന സ്റ്റേഷന്‍ ഓഫീസര്‍ക്ക് സ്ഥലംമാറ്റം

ലഖ്‌നൗ: റെയില്‍വേ പ്ലാറ്റ്ഫോമില്‍ അടിവസ്ത്രം മാത്രം ധരിച്ച് നടന്ന പോലീസ് ഉദ്യോഗസ്ഥന്‍െ്‌റ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ പിലിഹിബിത്ത് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലാണ് സംഭവം. സംഭവം ശ്രദ്ധയില്‍ പെട്ടതും അധികൃതര്‍ ഇയാളെ അയോധ്യയിലേക്ക് സ്ഥലം മാറ്റി. സൂര്യപ്രകാശ് എന്ന സ്റ്റേഷന്‍ ഓഫീസറെയാണ് സ്ഥലം മാറ്റിയത്. ഇയാള്‍ക്കെതിരേ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സിസി ടിവി ക്യാമറയിലാണ് ഇയാള്‍ അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്ന രംഗം പതിഞ്ഞത്.

2021 ല്‍ ബിഹാറില്‍നിന്നുള്ള ജനതാദള്‍ എം.എല്‍.എ. നരേന്ദ്ര കുമാര്‍ നീരജ് എന്ന ഗോപാല്‍ മണ്ഡല്‍ ട്രെയിനിനുള്ളില്‍ അടിവസ്ത്രവും ബനിയനും മാത്രം ധരിച്ചു നടന്ന സംഭവം വിവാദമായിരുന്നു. എ.സി. ഫസ്റ്റ് ക്ലാസ് കംപാര്‍ട്‌മെന്റിലായിരുന്നു സംഭവം. ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന പട്‌ന- ഡല്‍ഹി തേജസ് രാജധാനി എക്‌സ്പ്രസിലായിരുന്നു എം.എല്‍്.എയുടെ ലീലാവിലാസം.

Signature-ad

ട്രെയിന്‍ ബക്‌സറില്‍ എത്തിയപ്പോഴായിരുന്നു എം.എല്‍.എ. പിടിക്കപ്പെട്ടത്. സഹയാത്രക്കാര്‍ വളരെ നേരത്തെ തന്നെ ഇത് ശ്രദ്ധയില്‍പ്പെട്ട് ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകളും കുട്ടികളുമുള്ള കംപാര്‍ട്‌മെന്റിലായിരുന്നു ഇത് നടന്നത്. എന്നാലും എം.എല്‍.എ ഇത് പരിഗണിക്കാതെ നടത്തം തുടരുകയായിരുന്നു.

Back to top button
error: