KeralaNEWS

പൂവാറില്‍ ബസ് കാത്തുനിന്ന് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; കെ.എസ്.ആര്‍.ടി.സി ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ബസ് കാത്തുനിന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന് സസ്‌പെന്‍ഷന്‍. കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട് കൊപ്പത്തില്‍ വീട്ടില്‍ എം.സുനില്‍ കുമാറിനെ (46) ആണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവം കോര്‍പറേഷന് നാണക്കേടുണ്ടാക്കി എന്നു പരിഗണിച്ചാണ് എം.ഡി ബിജു പ്രഭാകറിന്റെ നടപടി.

പൂവാര്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവമുണ്ടായത്. ബസ് കയറാനെത്തിയ വിദ്യാര്‍ത്ഥിയെ മര്‍ദിക്കുകയും വലിച്ചിഴച്ച് സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ പൂട്ടിയിടാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവം നടന്ന അന്നു തന്നെ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് സംഘം പൂവാര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തി, അന്വേഷണം നടത്തി എം.ഡിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ട ജീവനക്കാരന്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്.

Signature-ad

ആരോപണ വിധേയനായ എം.സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു. ജാമ്യം ലഭിക്കത്തക്ക വകുപ്പുകള്‍ ചുമത്തിയതിനാല്‍ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341, 342, 323 വകുപ്പുകള്‍ ആണ് ഇയാള്‍ക്കെതിരേ ചുമത്തിയത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ബസ് കാത്തു നിന്ന വിദ്യാര്‍ഥിയെ ആണ് ഇയാള്‍ മര്‍ദിച്ചത്. മര്‍ദനമേറ്റ വിദ്യാര്‍ഥിയെ പോലീസാണ് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയത്.

 

 

 

Back to top button
error: