CrimeNEWS

പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ബൂട്ടിട്ട് ചവിട്ടി; തൊടുപുഴ ഡിവൈ.എസ്.പിക്ക് എതിരെ ഹൃദ്രോഗിയുടെ പരാതി

തൊടുപുഴ: ഹൃദ്രോഗിയെ തൊടുപുഴ ഡിവൈ.എസ്.പി: മധു ബാബു ബൂട്ടിട്ട് ചവിട്ടിയെന്ന് പരാതി. മലങ്കര സ്വദേശിയ മുരളീധരനാണ് പരാതി നല്‍കിയിരിക്കുന്നത്. ഡിവൈ.എസ്.പി ബൂട്ടിട്ട് ചവിട്ടിയെന്നും മുഖത്തടിച്ചെന്നും വയര്‍ലെസ് എടുത്ത് എറിഞ്ഞെന്നും ഹൃദ്രോഗിയായ മുരളീധരന്‍ പരാതിയില്‍ പറയുന്നു.

നെഞ്ചിലാണ് ബൂട്ടിട്ട് ചവിട്ടിയത്. താനുള്‍പ്പെടെ മൂന്നുപേരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി മര്‍ദിക്കുകയായിരുന്നു എന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതാണോ ഒരു ഡിവൈ.എസ്.പിയില്‍ നിന്ന് തന്നെപ്പോലുള്ള സാധാരണക്കാരന് ലഭിക്കുന്ന അനുഭവമെന്നും അദ്ദേഹം ചോദിച്ചു.

Signature-ad

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന എസ്.എന്‍.ഡി.പി യോഗം തൊടുപുഴ ശാഖയുടെ പരാതിയിലാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. യൂണിയന്റെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ സ്ത്രീകളെ അപമാനിക്കുന്ന സന്ദേശമയച്ചു എന്നാണ് പരാതി. ഇത് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയതിന് ശേഷം മര്‍ദിക്കുകയായിരുന്നു എന്ന് മുരളീധരന്‍ പറയുന്നു.

ഇനിയും അപകീര്‍ത്തിപ്പെടുത്തുമെന്ന് മുരളീധരന്‍ പറഞ്ഞെന്നും അതിന് ശേഷം ബഹളമുണ്ടായി എന്നുമാണ് ഡിവൈ.എസ്.പിയുടെ വിശദീകരണം. മുരളീധരനെ മര്‍ദിച്ചിട്ടില്ലെന്നും ഡിവൈ.എസ്.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: