KeralaNEWS

സ്‌കൂളിലേക്ക് പോയ മൂന്നാം ക്ലാസ്സുകാരനെ സിമന്റ് ലോറി ഇടിച്ചിട്ടു; ഗുരുതര പരുക്ക്

തിരുവനന്തപുരം: പൂവച്ചലില്‍ ലോറി ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. രാവിലെ 8.30 ഓടെ സ്‌കൂളിന് മുന്നില്‍ വെച്ചായിരുന്നു അപകടം. പൂവച്ചല്‍ യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഇമ്മാനുവലിനാണ് പരുക്കേറ്റത്.

കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെയാണ് സിമന്റ് കയറ്റി വന്ന ലോറി ഇടിച്ചിട്ടത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്.

Signature-ad

പരിക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോഴുള്ളത്.

Back to top button
error: