CrimeKeralaNEWS

ഹരിത ഫിനാന്‍സ് തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, കൊല്ലപ്പെട്ട രാജ്കുമാർ ഒന്നാം പ്രതി

ഇടുക്കി: നെടുങ്കണ്ടം ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസില്‍, കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. ഹരിത ഫിനാന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ശാലിനി, മഞ്ജു എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. അന്തിമ കുറ്റപത്രം ക്രൈം ബ്രാഞ്ച് നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് സമര്‍പ്പിച്ചത്.

രാജ്കുമാർ

ഹരിത ഫിനാന്‍സുമായി ബന്ധപ്പെട്ട് 38 കേസുകളുടെ അന്തിമ കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, കേസ് അട്ടിമറിക്കാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നതായും ആരോപണം ഉയര്‍ന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ ചില കേസുകള്‍ കോടതിക്ക് പുറത്ത് വെച്ച് ഒത്തുതീര്‍പ്പാക്കി. പരാതിക്കാര്‍ക്ക് പണം നല്‍കിയാണ് കേസ് ഇല്ലാതാക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. കേസുകള്‍ അട്ടിമറിക്കുന്നു എന്ന് മനസിലാക്കിയ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. നെടുങ്കണ്ടം റസ്റ്റ് ഹൗസില്‍ ക്രൈംബ്രാഞ്ച്

Signature-ad

സംഘം ദിവസങ്ങള്‍ ക്യാംപ് ചെയ്ത് അന്വേഷണം നടത്തി പരാതിക്കാരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.

അഞ്ച് മുതല്‍ 10 പേര്‍ വരെ അംഗങ്ങളായ 110 സ്വയം സഹായ സംഘങ്ങളുടെയും 100 വ്യക്തിഗത പരാതികളും ക്രൈംബ്രാഞ്ചിന് മുന്നിലെത്തിയിരുന്നു. 1000 രൂപ മുതല്‍ 25000 രൂപ വരെ പ്രൊസസിങ് ഫീസ് ഇനത്തില്‍ ലോണ്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നത്. 1 ലക്ഷം മുതല്‍ 25 ലക്ഷം വരെ വായ്പ നല്‍കാമെന്നായിരുന്നു വാഗ്ദാനം. തട്ടിപ്പ് കേസില്‍ പരാതി ഉയര്‍ന്നതോടെയാണ് നെടുങ്കണ്ടം പൊലീസ് രാജ് കുമാറിനെ പ്രതിയാക്കി കേസെടുത്തത്.

2019 ജൂണ്‍ 21 നാണ് രാജ്കുമാര്‍ പീരുമേട് സബ് ജയിലില്‍ മരിച്ചത്. പോലീസ് പിടികൂടി അഞ്ച് ദിവസങ്ങള്‍ക്കുശേഷം പീരുമേട് സബ്ജയിലില്‍ രാജ് കുമാര്‍ മരണപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.

 

Back to top button
error: