കല്‍പ്പറ്റ: വയനാട് മേപ്പാടി പോളി ടെക്‌നിക്ക് കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ വിഷ്ണു, അഭിനവ് എന്നിവര്‍ക്കെതിരെയാണ് കോളേജ് നടപടിയെടുത്തത്. അന്വേഷണ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
നടപടി നേരിട്ട വിഷ്ണു എസ്എഫ്‌ഐയുടെ മുന്‍ യൂണിറ്റ് സെക്രട്ടറിയാണ്.കോളജിലെ വാട്‌സപ്പ് കൂട്ടായ്മയായ ട്രാബിയോക്കിലെ അംഗങ്ങളായിരുന്നു ഇരുവരും. പൊലീസ് അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കോളേജില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം. ഡിസംബര്‍ 12ന് കോളേജ് തുറന്നു പ്രവര്‍ത്തിക്കാന്‍ ഇന്ന് ചേര്‍ന്ന പിടിഎ യോഗത്തില്‍ തീരുമാനമായി.