CrimeNEWS

ആറു വര്‍ഷം മുമ്പ് കൊലപ്പെടുത്തിയെന്നു പറഞ്ഞ പെണ്‍കുട്ടി രണ്ടു മക്കളുമയി പ്രത്യക്ഷപ്പെട്ടു; കേസില്‍ കുടുങ്ങിയ അയല്‍വാസി ജയിലില്‍ തന്നെ

ലഖ്‌നൗ: ആറു വര്‍ഷം മുമ്പ്് കൊല്ലപ്പെട്ടുവെന്ന് കരുതപ്പെട്ട യുവതി രണ്ടു മക്കളുമായി പ്രത്യക്ഷപ്പെട്ടു! കൊല്ലപ്പെട്ടെന്ന് കരുതിയ പെണ്‍കുട്ടിയെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 2015-ലായിരുന്നു കേസിനാസ്പദമായ സംഭവം. പതിനാലുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ദിവസങ്ങള്‍ക്കുശേഷം പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം ആഗ്രയില്‍നിന്ന് ലഭിക്കുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി മരണപ്പെട്ടെന്ന് ബന്ധുക്കളും പോലീസും വിശ്വസിക്കുകയായിരുന്നു. കുട്ടിയുടെ അയല്‍വാസിയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തിരുന്നു. കൊലപാതകം, തട്ടികൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ ഇട്ട് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. നിലവില്‍ ഇയാള്‍ ജയിലിലാണ്. സംഭവം നടക്കുമ്പോള്‍ പതിനാലുകാരയായതിനാല്‍ തന്നെ പോക്‌സോ കേസും അയല്‍വാസിക്കെതിരേ ചുമത്തിയിരുന്നു.

പ്രതിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിച്ച് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന യുവതി ഹാത്റസില്‍ ജീവിച്ചിരിപ്പുണ്ടെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നുമായിരുന്നു പ്രതികളുടെ ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അലിഗഡ് പോലീസ് അന്വേഷണം നടത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. യുവതിയെ അലീഗഡ് കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി വിട്ടയച്ചു.

Signature-ad

പെണ്‍കുട്ടിയെ തിരിച്ചറിയുന്നതിനായി ഡി.എന്‍.എ പ്രൊഫൈലിംഗ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയാണ് പോലീസ്. കേസിന്റെ തുടര്‍നടപടികള്‍ പ്രൊഫൈലിംഗിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനു ശേഷമായിരിക്കുമെന്ന് അലിഗഢ് പോലീസ് അറിയിച്ചു. 2015 ല്‍ പെണ്‍കുട്ടിയുടെ പിതാവ് മകളെ കാണാനില്ലെന്നു പരാതി നല്‍കുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആഗ്രയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇത് തന്റെ മകളാണെന്ന് പിതാവ് തിരിച്ചറിയുകയായിരുന്നു.

യുവതിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം ആരോപണങ്ങളില്‍ അയല്‍ക്കാരനായ യുവാവിനെതിരേ കേസെടുത്ത് റിമാന്റ് ചെയ്യുകയായിരുന്നു. സംഭവത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടിരുന്നു. കോടതി നടപടിയില്‍ പോകുന്നതില്‍ പിന്നീട് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നു മുതല്‍ പ്രതി ജയിലിലുണ്ട്. 2015-ല്‍ കാണാതായ പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞാല്‍ പ്രതിക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കും.

 

 

 

 

 

 

Back to top button
error: