CrimeNEWS

വസ്തുതര്‍ക്കം: ബന്ധുവിന്റെ തലയറുത്ത് ഇരുപതുകാരനും ഭാര്യയും; സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍

റാഞ്ചി: വസ്തുതര്‍ക്കത്തെത്തുടര്‍ന്ന് ഇരുപതുകാരന്‍ അമ്മാവന്റെ മകനെ കഴുത്തറുത്ത് കൊന്നു. ഝാര്‍ഖണ്ഡിലെ കുന്തി ജില്ലയില്‍ മുര്‍ഹുവിലാണ് സംഭവം്. ദാസയ് മുണ്ടയുടെ മകന്‍ കാനു മുണ്ട (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദാസയ് മുണ്ടയുടെ സഹോദരീ- പുത്രന്‍ സാഗര്‍ മുണ്ട, ഭാര്യ എന്നിവരുള്‍പ്പടെ ആറുപേര്‍ ഞായറാഴ്ച അറസ്റ്റിലായി.

ഡിസംബര്‍ ഒന്നിന് സാഗറും സുഹൃത്തുക്കളും ചേര്‍ന്ന് കാനുവിനെ തട്ടികൊണ്ടുപോവുകയായിരുന്നു. ഈ സമയം കാനു മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. പാടത്ത് പണിക്ക് പോയിരുന്ന ദാസയ് മടങ്ങിവന്നപ്പോള്‍ കാനുവിനെ സാഗറും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടികൊണ്ടുപോയതായി അയല്‍ക്കാര്‍ അറിയിച്ചു. മകനെ കണ്ടെത്താന്‍ ദാസയ് തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായതോടെ പിറ്റേദിവസം പോലീസില്‍ പരാതി നല്‍കി.

Signature-ad

തുര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സാഗറും സുഹൃത്തുക്കളും അറസ്റ്റിലാവുകയായിരുന്നു. തുടര്‍ന്ന് കുമാംഗ് ഗോപ്ല വനത്തില്‍ നിന്ന് കാനുവിന്റെ ഉടലും പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള ദുല്‍വ തുംഗ്രി പ്രദേശത്തുനിന്ന് തലയും കണ്ടെത്തി. തലയറുത്തതിന് ശേഷം സാഗറിന്റെ സുഹൃത്തുക്കള്‍ തല കൈയില്‍ പിടിച്ച് സെല്‍ഫി എടുത്തതായി പോലീസ് പറയുന്നു. പ്രതികളുടെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, രക്തം കട്ടപിടിച്ച നിലയിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ ആയുധങ്ങള്‍, കോടാലി, എസ്‌യുവി വാഹനം എന്നിവ പോലീസ് പിടിച്ചെടുത്തു. ഇരു വീട്ടുകാരും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന വസ്തുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

 

Back to top button
error: