IndiaNEWS

ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ ഭക്തന് സൈലന്റ് അറ്റാക്ക്; വി​ഗ്രഹത്തിന് മുന്നിലിരുന്ന് മരണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കട്‌നി (മധ്യപ്രദേശ്): മധ്യപ്രദേശിൽ ക്ഷേത്രത്തിൽ പൂജിക്കുന്നതിനിടെ ഭക്തൻ ഹൃദയാഘാതം മൂലം മരിച്ചു. കട്‌നിയിലെ ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. രാജേഷ് മെഹാനി എന്നയാളാണ് പൂജക്കിടെ മരിച്ചത്. വിഗ്രഹത്തെ വലം വെച്ച ശേഷം ഇയാൾ പ്രാർത്ഥിക്കാൻ ഇരുന്നു. എന്നാൽ പിന്നീട് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. സൈലന്റ് അറ്റാക്കിനെ തുടർന്നാണ് ഭക്തൻ മരിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നി​ഗമനം. ഇരുന്നതിന് ശേഷം 15 മിനിറ്റോളം ഇയാൾ പ്രതികരിക്കാത്തതിനെ തുടർന്ന് ക്ഷേത്രത്തിലെ മറ്റ് ഭക്തർ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മെഹാനി ഒരു മെഡിക്കൽ സ്റ്റോർ നടത്തുന്നുണ്ടെന്നും എല്ലാ വ്യാഴാഴ്ചയും ക്ഷേത്രം സന്ദർശിക്കാറുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച, മധ്യപ്രദേശിലെ ജബൽപൂരിൽ ഒരു ബസ് ഡ്രൈവർ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. തുടർന്ന് നടന്ന അപകടത്തിൽ മറ്റൊരാൾ കൊല്ലപ്പെട്ടു. കടുത്ത നെഞ്ചുവേദന, സമ്മർദ്ദം, പെട്ടെന്നുള്ള ശ്വാസതടസ്സം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളാണ് സൈലന്റ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ (എസ്എംഐ) എന്നറിയപ്പെടുന്ന സൈലന്റ് ഹാർട്ട് അറ്റാക്കിന് ഉണ്ടാകുകയെന്നാണ് ആരോ​ഗ്യപ്രവർത്തകർ പറഞ്ഞു.

മധ്യപ്രദേശിലെ ജബൽപൂരിലാണ് ബസ് ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ട്രാഫിക് സിഗ്നലിൽ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ദാമോഹ് നക ഏരിയയിലാണ് സംഭവം. ലഡ്ഡു പ്രസാദ് ഗൗർ (60), ബസ് ഡ്രൈവർ ഹർദേവ് സിങ് (60) എന്നിവരാണ് മരിച്ചത്. ദാമോ നാകയിൽ റെഡ് സിഗ്നലിൽ ബസ് ഓട്ടോ റിക്ഷയിലും മോട്ടോർ സൈക്കിളിലും ഇടിക്കുകയായിരുന്നു.

Back to top button
error: