CrimeNEWS

വിവാഹം കഴിച്ചശേഷം പണവും ആഭരണങ്ങളും തട്ടിയെടുത്തു മുങ്ങുന്ന വില്ലത്തി ചെന്നൈയിൽ കുടുങ്ങി, വിവാഹം കഴിച്ചു പറ്റിച്ചത് നാലു യുവാക്കളെ

നാടുനീളെ ഓടിനടന്ന് വിവാഹം കഴിക്കുക, യുവതികളുടെ സമ്പത്തുമായി മുങ്ങുക. വീണ്ടും അടുത്ത വിവാഹത്തിനു കോപ്പുകൂട്ടുക… ഇതിനിടയിൽ പൊലീസ് വലയിൽ കുടുങ്ങുക. തട്ടിപ്പുകാരായ ഇത്തരം വിവാഹ വീരന്മാരെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഇതാ സമാന രീതിയിലുള്ള ഒരു വിവാഹവീരത്തി കഴിഞ്ഞ ദിവസം പൊലീസ് വലയിൽ കുടുങ്ങി.

പ്രണയം നടിച്ച്‌ വിവാഹം കഴിച്ച ശേഷം ഭര്‍ത്താവിന്റെ പണവും ആഭരണവുമായി മുങ്ങിയ മധുര സ്വദേശിയായ അഭിനയ (28) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ചെന്നൈ താംബരം സ്വദേശിയായ നടരാജന്റെ പണവും ആഭരണവുമായാണ് അഭിനയ മുങ്ങിയത്. ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജോലിക്കാരനാണ് നടരാജന്‍. ബേക്കറിയില്‍ ജോലി ചെയ്ത അഭിനയയെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഓഗസ്റ്റില്‍ വിവാഹിതരായി.

Signature-ad

ഒക്ടോബര്‍ 19 ന് അഭിനയയെ കാണാതായി. വീട്ടിലുണ്ടായിരുന്ന 17 പവന്‍ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായാണ് യുവതി മുങ്ങിയത്. തുടര്‍ന്ന് നടരാജന്‍ പരാതി നല്‍കുകയായിരുന്നു. പഴയ മഹാബലിപുരത്തെ ഹോസ്റ്റലിലാണ് അഭിനയ താമസിക്കുന്നത് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അവിടെയെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ യുവതി മുൻപ് നാല് പേരെ ഇത്തരത്തില്‍ കബളിപ്പിച്ചുണ്ടെന്നാണ് പോലീസ് പറയുന്നത്. യുവതിക്ക് മധുരയില്‍ ഭര്‍ത്താവും എട്ട് വയസുളള മകനുമുണ്ട്. 2011ല്‍ മന്നാര്‍ഗുഡി സ്വദേശിയെയാണ് അഭിനയ ആദ്യം വിവാഹം കഴിച്ചത്. പത്ത് ദിവസത്തില്‍ വേര്‍പിരിഞ്ഞ ശേഷം മധുര സ്വദേശിയെ രണ്ടാമത് വിവാഹം കഴിച്ചു. തുടര്‍ന്ന് കേളംപാക്കത്തുള്ള മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. പത്ത് ദിവസത്തില്‍ അതും ഉപേക്ഷിച്ചു.തുടര്‍ന്നാണ് നടരാജനെ വിവാഹം കഴിച്ചത്.

ജോലിക്കായി പോകുന്നതിനിടെ പരിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിച്ച്‌ പണം തട്ടുകയാണ് അഭിനയയുടെ പതിവെന്ന് പോലീസ് പറയുന്നു. യുവതിക്ക് 32 സിം കാര്‍ഡുകളുണ്ട്. നിരവധി ആളുകളുമായി സമൂഹമാദ്ധ്യമങ്ങള്‍ വഴിയും സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: