സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും സീറ്റിലില്ലാത്തതിനെ തുടർന്ന് തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനം നിയന്ത്രിക്കാന്‍ വനിതാ അംഗങ്ങളെ പരിഗണിക്കുന്നു. പാനല്‍ ചെയര്‍മാന്‍ എന്നാണ് ഇപ്രകാരം നിശ്ചയിക്കപ്പെടുന്നവര്‍ അറിയപ്പെടുക. ഇതിലേക്കായി വനിതാ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ വിവിധ കക്ഷികളോട് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍ദേശിച്ചു.
ഭരണപക്ഷത്ത് നിന്ന് സി.പി.എമ്മിലെ യു.പ്രതിഭ, കാനത്തില്‍ ജമീല, സി.പി.ഐയിലെ സി.കെ ആശ, പ്രതിപക്ഷത്ത് നിന്ന് ആര്‍.എം.പിയിലെ കെ.കെ രമ, കോണ്‍ഗ്രസിലെ ഉമ തോമസ് എന്നിവരെ അതത് കക്ഷികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരില്‍ സീനിയോറിറ്റി പരിഗണിച്ചാണ് അംഗങ്ങളെ സ്പീക്കര്‍ തീരുമാനിക്കുക. അങ്ങനെയെങ്കില്‍ യു. പ്രതിഭ, സി.കെ ആശ, കെ.കെ രമ എന്നിവരെ ആയിരിക്കും പരിഗണിക്കപ്പെടുക.