KeralaNEWS

കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ കോട്ടയം പെരുവ സ്വദേശി തയ്യൽത്തൊഴിലാളി കനിൽ കുമാറിന്

വൈക്കം: പെരുവയിലെ തയ്യൽത്തൊഴിലാളിയായ കനിൽ കുമാറിൻ്റെ ജീവിതത്തിൽ ഭാഗ്യം കടാക്ഷിച്ചത് അപ്രതീക്ഷിതമായിട്ടാണ്. മൂർക്കാട്ടുപടിയിലെ വാടകവീട്ടിൽ ഇനി സന്തോഷത്തിൻ്റെ നാളുകൾ.

ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ തയ്യൽത്തൊഴിലാളി പെരുവ മൂർക്കാട്ടുപടിയിലെ വിഷ്ണു ടെയ്‌ലേഴ്സ് ഉടമ പതിച്ചേരിൽ കനിൽ കുമാറിനാണ് ലഭിച്ചത്.  ഇന്നലെ ഉച്ചയോടെ ലോട്ടറി ഏജന്റ് കടയിൽ വന്നപ്പോഴാണ് സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കനിൽ കുമാർ എടുത്തത്. വൈകുന്നേരം ഫലം നോക്കിയപ്പോൾ സമ്മാനമൊന്നും ഇല്ലെന്നു കരുതി കനിൽ കുമാർ ലോട്ടറി പോക്കറ്റിൽ വച്ചിരിക്കുകയായിരുന്നു.

പിന്നീട് കടയുടെ വായ്പക്കു വേണ്ടി ബാങ്കിലെത്തിയപ്പോൾ കടയ്ക്കു സമീപമുള്ള സുഹൃത്താണ് കനിൽ എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് എന്ന് വിളിച്ചറിയിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് മുളക്കുളം സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു. മുൻപ് 50000, 500, 100 എന്നിങ്ങനെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ പ്രസന്നയും കനിൽ കുമാറിനൊപ്പം തയ്യൽ ജോലി ചെയ്യുകയാണ്. മകൻ വിഷ്ണു പോളിടെക്നിക് വിദ്യാർഥിയാണ്. ഞീഴൂർ പാറശേരിയിലാണ് സ്വന്തം വീടെങ്കിലും 7 വർഷമായി മൂർക്കാട്ടുപടിയിൽ വാടകയ്ക്കു താമസിക്കുകയാണ് കനിൽ കുമാറും കുടുംബവും

Back to top button
error: