CrimeNEWS

ഭർത്താവറിയാതെ പ്രസവിച്ച കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത് അമ്മ തന്നെ, തിരൂരിൽ നവജാത ശിശുവിൻ്റെ മൃതദേഹം പറമ്പിൽ തെരുവ്നായ കടിച്ചുകീറിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ

തിരൂർ: കൽപകഞ്ചേരിയിൽ
നവജാത ശിശുവിൻ്റെ മൃതദേഹം പറമ്പിൽ തെരുവ് നായ കടിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി മാതാവെന്ന് പോലീസ്. ഭർത്താവ് അറിയാതെ പ്രസവിച്ച യുവതി കുഞ്ഞിനെ അലമാരയിൽ സൂക്ഷിക്കുകയും പിന്നീട് കത്തിക്കുകയും ആയിരുന്നു. യുവതിയുടെ അറസ്റ്റ് കൽപകഞ്ചേരി പോലീസ് രേഖപ്പെടുത്തി.
ഭർത്താവിന്റെ സംശയമാണ് യുവതിയെ പ്രസവം മറച്ചു വെക്കാൻ പ്രഹരിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് യുവതി പ്രസവിച്ചത്. പിന്നീട്
ബെഡ് ഷീറ്റ് കൊണ്ട് കുട്ടിയുടെ വായ മൂടി കെട്ടി അലമാരയിൽ സൂക്ഷിച്ചു. പിന്നീട് വീട്ടിൽ മാലിന്യം കത്തിക്കുന്ന കുഴിയിൽ ഇട്ട് കത്തിചെങ്കിലും മഴ പെയ്തതിനാൽ. പൂർണമായി കത്തിയില്ല. തുടർന്ന് നായകൾ കടിച്ചു കീറിയത്തോടെയാണ് നാടിനെ നടുക്കിയ കുറ്റകൃത്യം പുറം ലോകം അറിഞ്ഞത്.യുവതിയുടെ മൂത്ത കുട്ടികളുടെ പ്രസവത്തിൽ ഭർത്താവിനു സംശയം ഉണ്ടായതിനാലാണ് ഈ പ്രസവം മറച്ചു. വെക്കലിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചത്.

Back to top button
error: