IndiaNEWS

ദമ്പതികൾക്ക് പ്രതിമാസം പതിനായിരം രൂപ പെന്‍ഷൻ ലഭിക്കുന്ന ‘പ്രധാനമന്ത്രി വയ വന്ദന യോജന,’ വിശദവിവരങ്ങള്‍ അറിയുക

60 വയസാകുമ്പോള്‍ മാസംതോറും ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കുന്നതിന് നിരവധി ഗവൺമെൻ്റ് പദ്ധതികളുണ്ട്. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ‘പ്രധാനമന്ത്രി വയ വന്ദന യോജന.’

ഈ പദ്ധതിയില്‍ ദമ്പതികള്‍ക്കു ചേരാം. മാസംതോറും പെന്‍ഷന്‍ പോലെ ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കും. 60 വയസിന് മുകളിലുള്ള ഭാര്യാ ഭർത്താക്കന്മാർക്കാണ് ഈ പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. 2020 മെയ് മാസത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ ചേരാനുള്ള കാലാവധി 2023 മാര്‍ച്ച്‌ 31വരെ സര്‍ക്കാര്‍ നീട്ടി നല്‍കിയിട്ടുണ്ട്.

Signature-ad

15 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാന്‍ കഴിയുന്ന തുക. 7.40 ശതമാനം വാര്‍ഷിക നിരക്കില്‍ പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി. ഭാര്യയും ഭര്‍ത്താവും 8,10,811 ലക്ഷം വീതം നിക്ഷേപിക്കുകയാണെങ്കില്‍ ഇരുവര്‍ക്കുമായി മാസം തോറും പതിനായിരം രൂപ പെന്‍ഷനായി ലഭിക്കും. ഈ പദ്ധതി അനുസരിച്ച്‌ ഒരു നിക്ഷേപകന് മാസം പെന്‍ഷനായി പരമാവധി ലഭിക്കുക 5000 രൂപയാണ്. പത്തുവര്‍ഷമാണ് ഈ പദ്ധതിയുടെ കാലാവധി. പോളിസി കാലാവധി തീരുമ്പോള്‍ അടച്ച പണം റീഫണ്ടായും ലഭിക്കും.

പെന്‍ഷന്‍ തുക വാര്‍ഷികം, അര്‍ധവാര്‍ഷികം, ത്രൈമാസം എന്നീ രീതിയിലോ അല്ലെങ്കില്‍ മാസംതോറുമോ നിക്ഷേപകര്‍ക്ക് ലഭിക്കും. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ഒരാള്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും.

Back to top button
error: