IndiaNEWS

ഇന്ത്യയില്‍ മിനിറ്റില്‍ 30 കുട്ടികള്‍ ജനിക്കുന്നു, ജനസംഖ്യാ നിയന്ത്രണം നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ഇന്ത്യയില്‍ മിനിറ്റില്‍ 30 കുട്ടികള്‍ ജനിക്കുന്നുവെന്നും മതം നോക്കാതെ ജനസംഖ്യാ നിയന്ത്രണം എല്ലാവരിലും നടപ്പാക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ജനസംഖ്യാ നിയന്ത്രണ ബില്‍ ലംഘിക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ പരിമിതമായ വിഭവങ്ങള്‍ ഉണ്ട്. ചൈനയില്‍ ‘ഒരു കുട്ടി നയം’ നടപ്പിലാക്കി ജനസംഖ്യ നിയന്ത്രിക്കുകയും വികസനം കൈവരിക്കുകയും ചെയ്തു. ചൈനയില്‍ മിനിറ്റില്‍ 10 കുട്ടികള്‍ ജനിക്കുമ്പോള്‍ ഇന്ത്യയില്‍ ജനിക്കുന്നത് 30 കുട്ടികളാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് നാം ചൈനയുമായി മത്സരിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

മതമോ വിഭാഗമോ നോക്കാതെ ബില്ല് എല്ലാവര്‍ക്കും ഇടയില്‍ നടപ്പാക്കണം. അത് പാലിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കരുത്. അവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Back to top button
error: