KeralaNEWS

തലശ്ശേരിയിൽ ലഹരി മാഫിയകൾ തമ്മിൽ സംഘർഷം; രണ്ടു പേർ കൊല്ലപ്പെട്ടു

കണ്ണൂർ: തലശ്ശേരിയില്‍ ലഹരി മാഫിയകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
 കൊടുവളളി ഇല്ലിക്കുന്ന് സ്വദേശി ഖാലിദ് (56) സെമീർ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഖാലിദ്, സെമീര്‍, ഷാനിബ് എന്നിവര്‍ക്കാണ് അക്രമണത്തില്‍ പരിക്കേറ്റത്. ഇവരില്‍ ഖാലിദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ സെമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ഷാനിബിനെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെമീറും മരണത്തിന് കീഴടങ്ങുകയായിരുന്നു.

വൈകിട്ട് അഞ്ച് മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്‍പില്‍ ദേശീയ പാതയിലായിരുന്നു സംഭവം. ലഹരിവില്‍പന സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: