കൊച്ചി : അര്‍ജന്റീനയുടെ ജഴ്സിയിട്ട ആളുടെ പുറത്തു തട്ടിയതിന്റെ പേരിലുണ്ടായ തര്‍ക്കം വീട് കയറിയുള്ള ആക്രമണമായി മാറി.
കരിപ്പായി റോഡില്‍ പള്ളിപ്പറമ്ബില്‍ ഗിരീഷ് കുമാര്‍, മാതാവ് മല്ലിക, സഹോദരന്‍ ബിനോഷ് എന്നിവരെയാണ് സംഘം ആക്രമിച്ചത്.സംഭവുമായി ബന്ധപ്പെട്ട് സംഘത്തിലെ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കളമശേരി ഗ്ലാസ്കോളനി പെരിങ്ങോട്ടുപറമ്ബില്‍ പി.ജെ.സിറാജ് (32), ഹരിമന്ദിരത്തി്ല്‍ മിഥുന്‍ മണി(29), വാഴത്തോട്ടത്തില്‍ പ്രഭിന്‍ ഫ്രാങ്ക്ളിന്‍ (28), പതംവേലിയ്ക്കകം ഡിന്‍സണ്‍ ദേവസി (30), പെരിങ്ങോട്ടില്‍ പി.എസ്.രഞ്ജിത്ത് (29), പെരിങ്ങോട്ടില്‍ ജീവന്‍ ഡിസില്‍വ (22), വെളിംപറമ്ബ് അരുണ്‍ ആന്റണി (29) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
അക്രമി സംഘത്തില്‍ ഇവരുള്‍പ്പെടെ 12 പേരാണ് ഉണ്ടായിരുന്നത്. ഞായര്‍ രാത്രി 11.30നാണ് സംഭവം. അക്രമി സംഘം ഗിരീഷിന്റെ വീടിന്റെ ചില്ലുകളും തകര്‍ത്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണു പൊലീസ് കേസെടുത്തിട്ടുള്ളത്.