CrimeNEWS

വേറെ വിവാഹം കഴിച്ചതില്‍ പക; യുവതിയെ കൊന്ന് മൃതദേഹം ആറു കഷണങ്ങളാക്കി, മുന്‍ കാമുകന്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഇരുപത്തിരണ്ടുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കിയ സംഭവത്തില്‍ മുന്‍ കാമുകന്‍ അറസ്റ്റില്‍. പ്രിന്‍സ് യാദവ് (28) ആണ് അറസ്റ്റിലായത്. നവംബര്‍ പത്തിനു് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ആറ് കഷ്ണങ്ങളാക്കി കിണറ്റിലെറിയുകയായിരുന്നു.

നവംബര്‍ പതിനഞ്ചിനാണ് വെട്ടിമുറിക്കപ്പെട്ട നിലയില്‍ തലയില്ലാത്ത മൃതദേഹം അഹ്‌റൗള പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ആരാധന പ്രാജപതി എന്ന യുവതിയുടേതാണ് മൃതദേഹമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മൃതദേഹം അര്‍ദ്ധ നഗ്‌നമായ നിലയിലായിരുന്നു.

Signature-ad

പ്രിന്‍സും ആരാധനയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. യുവതി മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിന്‍സ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് കൃത്യം നടത്തിയതെന്നാണ് സൂചന.

കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കുകയായിരുന്നു. തുടര്‍ന്ന് പൊളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ് കിണറ്റിലിടുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. യുവതിയുടെ തല കുറച്ചകലെയുള്ള ഒരു കുളത്തില്‍ വലിച്ചെറിഞ്ഞു.

 

Back to top button
error: