CrimeNEWS

മീന്‍ പിടിക്കാന്‍ ചൂണ്ടയിട്ടു; കിട്ടിയത് വടിവാളും ഇടിക്കട്ടയും!

പാലക്കാട്: മീന്‍ പിടിക്കാന്‍ കുളത്തില്‍ ചൂണ്ടയിട്ടപ്പോള്‍ ലഭിച്ചതു വടിവാള്‍, ഇടിക്കട്ട (പഞ്ച്), നഞ്ചക്ക് തുടങ്ങിയ ആയുധങ്ങള്‍. പാലക്കാട് നഗരത്തിനു സമീപം മണലാഞ്ചേരി കുളത്തില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. കുട്ടികള്‍ മീന്‍പിടിക്കാനായി കുളത്തില്‍ ചൂണ്ടയിട്ടപ്പോള്‍ കൊളുത്തിയത് ആയുധങ്ങളടങ്ങിയ ചാക്കിലായിരുന്നു. ഇതു പുറത്തെടുത്തു പരിശോധിച്ചപ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു.ടൗണ്‍ സൗത്ത് പോലീസ് സ്ഥലത്തെത്തി ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്ന പ്രചാരണത്തെത്തുടര്‍ന്ന് പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ കേസെടുത്തതായി ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു ഏബ്രഹാം പറഞ്ഞു. പായലും ചണ്ടിയും മൂടിക്കിടക്കുന്ന കുളത്തിലാണ് ആയുധങ്ങള്‍ ഉപേക്ഷിച്ചിരുന്നത്. ഗുണ്ടാസംഘങ്ങളെയും സാമൂഹിക വിരുദ്ധരെയും കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.

 

 

Back to top button
error: