കണ്ണൂർ : പുഴാതിയില്‍ വാടകവീട് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.ശ്രീകണ്ഠപുരം സ്വദേശി അഗസ്റ്റിനാണ് അറസ്റ്റിലായത്.
മാഹിയില്‍നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന് കക്കാട് പുഴാതി ഹൗസിങ് കോളനിയിലെ വാടകവീട്ടില്‍ എത്തിച്ചായിരുന്നു വില്പന.729 കുപ്പി മദ്യമാണ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്തും സംഘവും ഇവിടെ നിന്നും പിടിച്ചെടുത്തത്.
ചെറുകുന്ന് സ്വദേശിയുടെ വീട് നാലുമാസം മുമ്ബാണ് ഇയാള്‍ വാടകക്കെടുത്തത്.സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ മദ്യക്ഷാമം മുതലെടുത്ത് ആയിരം രൂപയ്ക്കായിരുന്നു അരലിറ്റർ മദ്യം ഇയാൾ വിറ്റിരുന്നത്.