KeralaNEWS

ക്രിസ്തുമസ്, പുതുവത്സരം; കെഎസ്ആർടിസി അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ക്രിസ്മസ്, പുതുവർഷാഘോഷ സമയങ്ങളിലെ യാത്രാതിരക്കും ആവശ്യകതയും മുന്‍കൂട്ടിക്കണ്ട് കൂടുതൽ അന്തർസംസ്ഥാന ബസ് സർവീസുകൾ ഏർപ്പെടുത്തി കെഎസ്ആര്‍ടിസി.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേക്കും തിരിച്ചും കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകൾ നടത്തും.
ഡിസംബർ 20 മുതൽ 25 വരെയുള്ള തിയതികളില്‍ ക്രിസ്മസ് സ്പെഷ്യൽ അധിക സർവീസുകളും 2022 ഡിസംബർ 26,28, 31, 2023 ജനുവരി 1,2, തിയതികളിൽ ന്യൂ ഇയർ സ്പെഷ്യൽ സർവീസുകളുടെയും ലിസ്റ്റ് ആണ് കെഎസ്ആർടിസി പുറത്തുവിട്ടിരിക്കുന്നത്.
പയ്യന്നൂർ, കണ്ണൂര്‍, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം ,തിരുവനന്തപുരം എന്നീ ഡിപ്പോകളിലേക്കായിരിക്കും സ്പെഷ്യൽ സർവീസുകൾ നടത്തുക.
ബാംഗ്ലൂർ – കോഴിക്കോട് ( മൈസൂർ , ബത്തേരി വഴി),ബാംഗ്ലൂർ – കോഴിക്കോട് ( കുട്ട, മാനന്തവാടി വഴി),ബാംഗ്ലൂർ – തൃശ്ശൂർ ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാംഗ്ലൂർ – എറണാകുളം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി),ബാംഗ്ലൂർ – കോട്ടയം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി),ബാംഗ്ലൂർ – കണ്ണൂർ ( ഇരിട്ടി വഴി),ബാംഗ്ലൂർ – പയ്യന്നൂർ ( ചെറുപുഴ വഴി),ബാംഗ്ലൂർ – തിരുവനന്തപുരം (നാ​ഗർകോവിൽ വഴി), ചെന്നൈ- തിരുവനന്തപുരം (നാ​ഗർകോവിൽ വഴി).
ന്യൂ ഇയർ 2023 സ്പെഷ്യൽ അന്തർസംസ്ഥാന ബസ് സർവീസുകൾ
ബാംഗ്ലൂർ – കോഴിക്കോട് ( മൈസൂർ , ബത്തേരി വഴി),ബാംഗ്ലൂർ – കോഴിക്കോട് ( കുട്ട, മാനന്തവാടി വഴി),ബാംഗ്ലൂർ – തൃശ്ശൂർ ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി),ബാംഗ്ലൂർ – എറണാകുളം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി),ബാംഗ്ലൂർ – കോട്ടയം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി),ബാംഗ്ലൂർ – കണ്ണൂർ ( ഇരിട്ടി വഴി),ബാംഗ്ലൂർ – പയ്യന്നൂർ ( ചെറുപുഴ വഴി),ബാംഗ്ലൂർ – തിരുവനന്തപുരം (നാ​ഗർകോവിൽ വഴി),ചെന്നൈ- തിരുവനന്തപുരം(നാ​ഗർകോവിൽ വഴി)യും സർവ്വീസ് അധിക ബസുകൾ സർവ്വീസ് നടത്തും.
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ ‌മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799, അല്ലെങ്കിൽ 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും ബന്ധപ്പെടാം.

Back to top button
error: