KeralaNEWS

പൂജ ബമ്പർ നറുക്കെടുപ്പ് ഞായറാഴ്ച;ക്രിസ്മസ് – ന്യൂയർ ബമ്പർ വിൽപ്പന തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്മസ് – ന്യൂയർ ബമ്പർ വിൽപ്പന നവംബർ 21 തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഒന്നാം സമ്മാനം 16 കോടി രൂപയാണ്.ടിക്കറ്റ് വില 400 രൂപ. നറുക്കെടുപ്പ് ജനുവരി 19ന് നടക്കും
10 സീരീസുകളിലായി 90 ലക്ഷം ടിക്കറ്റാണ് അച്ചടിക്കുന്നത്.16 കോടിയില്‍ ടാക്സ് ഉള്‍പ്പെടെയുള്ള കിഴിവുകള്‍ കഴിഞ്ഞ് 10.08 കോടി രൂപ വിജയിക്ക് ലഭിക്കും.
അതേസമയം ഇത്തവണത്തെ പൂജാ ബംബര്‍ നറുക്കെടുപ്പ് ഞായറാഴ്ച (നവംബർ 20) ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.10 കോടി രൂപയാണ് ഒന്നാം സമ്മാനം.
പത്ത് കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന വ്യക്തി 2,98,12,500 രൂപ നികുതി തുക കിഴിച്ച് സർക്കാരിൽ നിന്ന് 7,01,87,500 കോടി രൂപയാകും ലഭിക്കുക. കേന്ദ്ര സർക്കാരിന്റെ ആദായനികുതി കാൽകുലേറ്റർ ഉപയോഗിച്ച് നടത്തിയ കണക്ക് പ്രകാരം പത്ത് കോടി രൂപയ്ക്ക് സർ ചാർജായി 1,10,30,625 രൂപ അടയ്ക്കണം. ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സസെസ് വകയിൽ 16,33,725 രൂപയും സമ്മാനം ജേതാവ് അടയ്ക്കണം. മൊത്തം 4,24,76,850 രൂപ കിഴിച്ചുള്ള തുകയാകും സമ്മാന ജേതാവിന് ഉപയോഗിക്കാനായി കിട്ടുക.
ഇതെല്ലാം കുറച്ചാൽ 5,75,23,150 രൂപയാകും ഒന്നാം സമ്മാനക്കാരന് ലഭിക്കുക.

Back to top button
error: