ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും വിസ- ഫ്രീ ട്രാവല്‍ കരാറിലേക്ക്. കരാര്‍ വ്യവസ്ഥ ഉടന്‍ പ്രഖ്യാപിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിന്റെ തുടര്‍ നടപടികള്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങള്‍ ആരംഭിച്ചു. ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് വിസ കൂടാതെ വിനോദ സഞ്ചാരത്തിനുള്ള യാത്രയാണ് ആദ്യഘട്ടത്തില്‍ സാധ്യമാകുക.