Kerala

വിവാഹവാഗ്ദാനം നല്‍കി അന്‍പതുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്

ണ്ണൂര്‍: വിവാഹവാഗ്ദാനം നല്‍കി അന്‍പതുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്.
തന്നെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു എന്ന വീട്ടമ്മയുടെ പരാതിയിലാണ് തലശേരി കോടതിയുടെ നിര്‍ദ്ദേശ പ്രകാരം എടക്കാട് പോലിസ് കേസെടുത്തത്.
തലശേരി ടെംപിള്‍ ഗേറ്റിന് സമീപം താമസിക്കുന്ന റിയാസ് എന്ന വിനീഷിനെതിരെയാണ് പരാതിയില്‍ കേസെടുത്തിരിക്കുന്നത് .2010- ഓഗസ്റ്റ് മാസം മുതലാണ് സംഭവം.
 വിവാഹവാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറിയതോടെയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.

Back to top button
error: