NEWS

യാത്രക്കാരന്റെ കുത്തേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

തിരുവനന്തപുരം: യാത്രക്കാരന്റെ കുത്തേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. വെഞ്ഞാറമൂട് ശിവാലയത്തില്‍ ഷിജു (44) ആണ് മരിച്ചത്.
വെഞ്ഞാറമൂട് നിന്നും കാരേറ്റിലേക്കുള്ള യാത്രയ്ക്കിടെ ആലന്തറ പെട്രോള്‍ പമ്ബിന് സമീപം വെച്ച്‌ ഓട്ടോയുടെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന കാരേറ്റ് മാമാട് പിള്ള വീട്ടില്‍ പ്രഭാകരന്‍ (72) ആണ് ഷിജുവിനെ കുത്തിയത്.
ശനിയാഴ്ചയായിരുന്നു സംഭവം. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലയെന്നാണ് വിവരം.

Back to top button
error: