NEWS

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിമുട്ടി യുവാവിന് ഗുരുതര പരിക്ക്

കുന്നത്തൂർ : കുന്നത്തൂർ പാലത്തിനു സമീപം കെ എസ് ആർ ടി സി ബസ്സിലേക്ക് ബൈക്ക് ഇടിച്ചു കയറി  യുവാവിന് ഗുരുതര പരിക്ക്.
    കുന്നത്തൂർ നടുവിൽ നേടിയവിള സ്വദേശി വിശാഖിനാണ് (22)പരിക്കേറ്റത്.
        കരുനാഗപ്പള്ളിയിൽ നിന്നും കൊട്ടാരക്കരയ്ക്ക് പോയ ബസിൽ പുത്തൂർ ഭാഗത്തു നിന്നും വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
         ലീവ് കഴിഞ്ഞ് അടുത്ത ആഴ്ച വിശാഖ്  ഗൾഫിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.

Back to top button
error: