തിരുവനന്തപുരം: എയർ ഇന്ത്യ വിമാനം ഇനി ഹൈദരാബാദിൽ റസ്റ്റോറന്റ്.
2018ല്‍ പറക്കല്‍ നിര്‍ത്തിയ എയര്‍ബസ് എ320 വിവിധ ഭാഗങ്ങളാക്കിയാണ് തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്നത്. 30 വര്‍ഷങ്ങളോളം പറന്ന വിമാനം അതിനുശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഏറെക്കാലം എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ പഠനത്തിനും ഉപയോഗിച്ചു. തുടര്‍ന്നാണ് പൊളിച്ച് ലേലത്തില്‍ വില്‍ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. ഹൈദരാബാദ് സ്വദേശി ജോഗീന്ദര്‍ സിങ്ങാണ് 75 ലക്ഷം രൂപയ്ക്കു ലേലത്തിലെടുത്തത്. ഹൈദരാബാദില്‍ എത്തിച്ച് ഹോട്ടലാക്കി മാറ്റുകയാണു ലക്ഷ്യം.
വിമാനം പല ഭാഗങ്ങളാക്കി റോഡ് മാര്‍ഗമാണ് ഹൈദരാബാദില്‍ എത്തിക്കുക. ഇതേ വിമാനഭാഗം കഴിഞ്ഞദിവസം കൊല്ലം ചവറയില്‍ പാലത്തില്‍ ഏറെനേരം ദേശീയപാതയില്‍ ഗതാഗതതടസ്സമുണ്ടായി.
തിരുവനന്തപുരം ബാലരാമപുരത്ത് കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ഇടിച്ച് അപകടമുണ്ടാക്കിയ ചിറകുകളും ഇതേ വിമാനത്തിന്റേതാണ്. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പെടെ ബസിലുണ്ടായിരുന്ന 5 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.