KeralaNEWS

ഓർഡിനൻസ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ പരിഗണനയിൽ ഇരിക്കുമ്പോൾ ഇതേ വിഷയത്തിൽ നിയമസഭയിൽ ബിൽ കൊണ്ടുവരാൻ തടസ്സമില്ലെന്ന് നിയമ മന്ത്രി പി രാജീവ്

ഓർഡിനൻസ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ പരിഗണനയിൽ ഇരിക്കുമ്പോൾ ഇതേ വിഷയത്തിൽ നിയമസഭയിൽ ബിൽ കൊണ്ടുവരാൻ തടസ്സമില്ലെന്ന് നിയമ മന്ത്രി പി രാജീവ്. ബിൽ കൊണ്ടുവരുന്നത് നിയമസഭയുടെ അവകാശമാണെന്നും പി രാജീവ് പറഞ്ഞു.

ബിൽ പരിഗണിച്ചുകൊണ്ടിരിക്കെ അതേ വിഷയത്തിൽ ഓർഡിൻസ് ഇറക്കാൻ മാത്രമാണ് ഭരണഘടന പ്രകാരം തടസ്സമുള്ളത്, മറിച്ചല്ല. സർവകലാശാലാ ഓർഡിനൻസിൽ ഒപ്പിടില്ലെന്ന്, അതു കാണാതെ ഗവർണർ പറയുമെന്നു കരുതുന്നില്ല. പറഞ്ഞെങ്കിൽ അതു മുൻവിധിയാണെന്നും ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരാൾക്ക് പാടില്ലാത്തതാണെന്നും രാജീവ് പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: