വീട്ടിലെ കൊതുക് ശല്യം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഈ അഞ്ച് കാര്യങ്ങള്‍ ചെയ്താല്‍ മതി.
1. വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയില്‍ തളിക്കുക.
2. ചെറുനാരങ്ങയില്‍ ഗ്രാമ്ബൂ കുത്തി മുറികളില്‍ വയ്ക്കുക അല്ലെങ്കില്‍ നാരങ്ങയും ഗ്രാമ്ബുവും കറുവപ്പട്ടയും ഇട്ട് തിളപ്പിച്ച വെള്ളം തണുത്തതിന് ശേഷം റൂമില്‍ സ്പ്രേ ചെയ്യുക.
3. കര്‍പ്പൂരത്തിനൊപ്പം ആര്യവേപ്പില കൂടി ഉണക്കി കത്തിക്കുക. ഈ പുക അടിച്ചാല്‍ കൊതുക് അകന്നു പോകും.
4. തുളസിയില പുകയ്ക്കുകയോ മുറിയില്‍ വയ്ക്കുകയോ ചെയ്യുക.
5. വേപ്പെണ്ണ നേര്‍പ്പിച്ച് മുറികളില്‍ സ്പ്രെ ചെയ്യുക.