NEWS

വയനാട്ടില്‍ വളര്‍ത്തുനായ്ക്കള്‍ അടക്കം കൂട്ടത്തോടെ ചത്ത് വീഴുന്നു; നാട്ടുകാർ ആശങ്കയിൽ

കല്‍പ്പറ്റ: വയനാട്ടില്‍  വളര്‍ത്തുനായ്ക്കള്‍ അടക്കം കൂട്ടത്തോടെ ചത്ത് വീഴുന്നതില്‍ ആശങ്ക.

കണിയാമ്ബറ്റ പഞ്ചായത്തിന്‍റെ വിവിധയിടങ്ങളിലായി നിരവധി വളര്‍ത്തുനായകളും തെരുവ് നായ്ക്കളുമാണ് കൂട്ടത്തോടെ ചത്തൊടുങ്ങിയത്. ശരീരമാസകലം വിറച്ചും മൂക്ക്, വായ എന്നിവയില്‍ നിന്നും നുരയും പതയും വന്നുമാണ് നായ്ക്കള്‍ ചാകുന്നത്. രോഗ ലക്ഷണം തുടങ്ങിയാല്‍ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടാകുകയും ശരീരം തളര്‍ന്ന് മരണം സംഭവിക്കുകയുമാണ്. രോഗം ബാധിച്ച ചില നായകള്‍ക്ക് ഛര്‍ദിയും ചുമയും വയറിളക്കവും അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു.

ചുറുചുറുക്കോടെ വീട്ടില്‍ വളര്‍ത്തുന്നതും തെരുവില്‍ ജീവിച്ചിരുന്നതുമായ നായ്ക്കള്‍ പൊടുന്നനെ രോഗത്തിന് കീഴ്പ്പെട്ട് ചാവുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കമ്ബളക്കാട് മാത്രം അഞ്ചിലേറെ നായ്ക്കള്‍ ചത്തതായി നാട്ടുകാര്‍ പറയുന്നു.

Signature-ad

 

 

കണിയാമ്ബറ്റയിലും മൃഗാശുപത്രിക്കവലയിലും കഴിഞ്ഞ ദിവസങ്ങളിലായി സമാനരീതിയില്‍ നായകള്‍ ചത്തു വീണു. വഴിയോരങ്ങളിലും ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും കടത്തിണ്ണകളിലും ഇത്തരത്തില്‍ രോഗം ബാധിച്ച നായകളെ കണ്ടതായി കച്ചവടക്കാരും ചൂണ്ടിക്കാട്ടി. വ്യാപകമായി നായകള്‍ ചാകാന്‍ തുടങ്ങിയതോടെ ഭീതിയിലായ ജനം മൃഗാശുപത്രികളിലും പഞ്ചായത്തിലും പരാതിയുമായെത്തുകയാണ്.

Back to top button
error: