CrimeNEWS

സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാമുകന്റെ ഭീഷണി; നാലു കുട്ടികളുടെ അമ്മ ജീവനൊടുക്കി

ബംഗളൂരു: സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു പറഞ്ഞ് കാമുകന്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ നാലു കുട്ടികളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരു സ്വദേശിയായ ചാമുണ്ഡേശ്വരി (35) ആണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് യുവതി ഒരു വീഡിയോ കാമുകന് അയച്ചിരുന്നു. ”നിങ്ങള്‍ സന്തോഷമായിരിക്കൂ. എന്ന് കരുതി ഇതുപോലെ മറ്റു സ്ത്രീകളുടെ ജീവിതം തകര്‍ക്കരുത് ” -എന്നായിരുന്നു വീഡിയോയില്‍ യുവതി പറഞ്ഞത്.

Signature-ad

ബ്യൂട്ടീപാര്‍ലര്‍ ജീവനക്കാരിയായ യുവതി ആറ് മാസം മുമ്പാണ് മല്ലികാര്‍ജുനെ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി. യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ യുവാവ് ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് യുവതി ജീവനൊടുക്കിയത്. മല്ലികാര്‍ജുനെതിരേ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: