NEWS

ഭര്‍ത്താവിന്‍റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതരമായ പരിക്ക്; സംഭവം ചെങ്ങന്നൂരിൽ 

ചെങ്ങന്നൂര്‍: ഭര്‍ത്താവിന്‍റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതരമായ പരിക്ക്. മുളക്കുഴ കാരയ്ക്കാട് കളത്തിലേത്ത് പടിഞ്ഞാറേതില്‍ കെ.ജി.ജയന്തി (48)ക്കാണ് കുത്തേറ്റത്.
തിങ്കള്‍ രാത്രി 10ന് ജയന്തിയുടെ വീട്ടില്‍ വച്ചാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് ഭര്‍ത്താവ് മുളക്കുഴ പെരിങ്ങാല പൂതംകുന്ന് വീട്ടില്‍ പി.എന്‍. പ്രസന്നനെ (58) ചെങ്ങന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. നെഞ്ചത്തും വയറ്റിലും നാലിലേറെ കുത്തേറ്റ ജയന്തിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.
ജയന്തി ഭര്‍ത്താവുമായി പിണങ്ങി മക്കളോടൊപ്പം മാസങ്ങളായി കാരയ്ക്കാട്ടുള്ള സ്വന്തം വീട്ടിലാണ് താമസം..25 വര്‍ഷമായി വിദേശത്തായിരുന്ന പ്രസന്നന്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി നാട്ടിലുണ്ട്. സമ്ബാദിച്ച സ്വത്തുക്കള്‍ ഭാര്യ കൈവശപ്പെടുത്തിയതായി ബന്ധുക്കള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: