NEWS

ദമ്പതിമാർ മണിക്കൂറുകളുടെ വിത്യാസത്തിൽ മരിച്ചു

പത്തനംതിട്ട:  പമ്പാവാലി  മൂലക്കയം  സ്വദേശികളായ ദമ്പതിമാർ മുംബയിൽ മണിക്കൂറുകളുടെ വിത്യാസത്തിൽ മരിച്ചു.
മൂലക്കയം മുളമൂട്ടിൽ ബിനു കോശി(45)ഭാര്യ പ്രമീള എന്ന ബിൻസി (39) എന്നിവരാണ് മരണപെട്ടത്.. ഭർത്താവ് ബിനു ഹൃദയാഘാതം മൂലം മരണപെട്ട വാർത്തയറിഞ്ഞു ഭാര്യ ബിൻസി കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
 പരേതനായ മുളമൂട്ടിൽ ബാബുവിന്റെ മൂത്ത മകനായ ബിനു വർഷങ്ങളായി മുംബൈയിൽ സ്ഥിര താമസം ആണ്.  രണ്ട് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: