NEWS

ക്ഷീര വികസന വകുപ്പിൽ അനലിസ്റ്റിന്റെ ഒഴിവ്

ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ മൈക്രോ ബയോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡയറി മൈക്രൊ ബയോളജിയില്‍ എം.ടെക് ബിരുദവും രണ്ടു വര്‍ഷം ഏതെങ്കിലും എന്‍.എ.ബി-ല്‍ അക്രഡിറ്റെഡ് ലാബില്‍ പാല്‍, പാലുല്‍പ്പന്നങ്ങള്‍, വെള്ളം എന്നിവയുടെ പരിശോധനയിലുള്ള പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. എം.ടെക് ഡയറി മൈക്രോ ബയോളജി ബിരുദധാരികളുടെ അഭാവത്തില്‍ മൈക്രോ ബയോളജിയില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. പ്രായം 18നും 40നും മദ്ധ്യേ. പ്രതിമാസം വേതനം 30,000 രൂപ.
നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍. അപേക്ഷകള്‍ നവംബര്‍ 17ന് അഞ്ചിന് മുമ്ബായി ബയോഡാറ്റ, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഇമെയില്‍ വിലാസം,ഫോണ്‍ നമ്ബര്‍ എന്നിവ ഉള്‍പ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ എത്തിക്കണം. ഇന്റര്‍വ്യൂ നവംബര്‍ 23നു 11 മണിക്ക് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബില്‍ വെച്ച്‌ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dairydevelopment.kerala.gov.in, 0471-2440074.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: